പെരിന്തല്‍മണ്ണ: സംസ്ഥാന സര്‍ക്കാരിന്റെ ഇക്കോ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തിയ കൊടികുത്തിമല മദ്യപാനികളുടെ സങ്കേതമായി മാറുന്നതായി ആരോപണം. ബാറുകള്‍ പൂട്ടിയതോടെ പലരുടെയും ഓപ്പണ്‍ എയര്‍ ബാറായി കൊടികുത്തിമല മാറുകായാണ്. ദിനംപ്രതി ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നുണ്ട്. കൊടികുത്തിമലയുടെ സാധ്യതകളെ തകിടം മറിക്കുന്നതാണ് മദ്യപരുടെ ഇടപെടല്‍. മദ്യപരുടെ ശല്യം മൂലം സ്ത്രീകളും കുട്ടികള്ളും ഇവിടേക്ക് വരാന്‍ മടിക്കുകയാണ്. യുവാക്കള്‍ ഉള്‍പ്പെടെയുള്ള ആഘോഷസംഘം മദ്യവുമായാണ് ഇവിടേക്ക് എത്തുന്നത്. പലരുടേയും ആഘോഷ പാര്‍ട്ടികള്‍ക്ക് പ്രധാനവേദിയായും അടുത്തിടെ കൊടികുത്തിമല മാറുന്നുണ്ട്. ഇതെല്ലാം തന്നെ മദ്യപാനത്തിനുള്ള സൗകര്യം കൂടി നോക്കിയാണ്. പോലീസ് പരിശോധന ഇല്ലാത്തതും ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നു. പോലീസ് ഉണര്‍ന്ന് പ്രവറ്ത്തിക്കാത്ത പക്ഷം കൊടികുത്തിമലയെന്ന ടൂറിസ്റ്റ് കേന്ദ്രം കാലക്രമേണ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: