മലപ്പുറം: ആരോഗ്യവും കാര്യശേഷിയുമുള്ള ജനതയ്ക്ക് മാത്രമേ സാമൂഹികനേട്ടം കൈവരിക്കാന്‍ കഴിയൂ എന്ന സന്ദേശം സമൂഹത്തിലെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന് പറഞ്ഞു. ലോക ജനസംഖ്യ ദിനം ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യം, നാഷനല്‍ സര്‍വ്വീസ് സ്കീം എന്നിവ സംയുക്തമായാണ് ആചരിച്ചത്. ഇതോടനുബന്ധിച്ച് 24 വരെ ആരോഗ്യ വകുപ്പ് ജില്ലയില്‍ ജനസംഖ്യാ പക്ഷമായി ആചരിക്കുന്നുണ്ട്.
മലപ്പുറം ഗവ.കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് പി.സയ്യിദ് അലി അധ്യക്ഷനായി. ഡിഎംഒ ഡോ.വി.ഉമ്മര്‍ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. സെമിനാറില്‍ ‘ജനസംഖ്യയും പൊതുജനാരോഗ്യവും’ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ഷിബു ലാലും,’കുടുംബക്ഷേമവും കൗമാര സുസ്ഥിതിയും’ പ്രമുഖ ലാപ്രോസ്കോപിക് സര്ജന് ഡോ.പി.നജ്മുദ്ദീനും അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ.പി.കെ. മീര ജില്ലാ മാസ്മീഡിയ ഓഫീസര്‍ ടി.എം.ഗോപാലന്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.പി.കെ ഷക്കീല, പ്രൊഫ.പി.ഉദയകുമാര്‍, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ കെ.പി.സാദിഖ് അലി എന്‍.എസ്.എസ് സെക്രട്ടറി എം.എസ്.സുജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: