പത്തനംതിട്ട : പന്തളം – കുറുന്തോട്ടയം പാലം നിര്‍മാണം ആരംഭിച്ചു. 4.5 കോടി രൂപയാണ് പാലം പുതുക്കി നിര്‍മിക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. 12 മീറ്റര്‍ നീളവും 14 മീറ്റര്‍ വീതിയുമുള്ള പാലമാണ് നിര്‍മ്മിക്കുന്നത്. 1.75 മീറ്റര്‍ വീതിയില്‍ ഇരുവശത്തും സുരക്ഷാ വേലികളോടു കൂടിയ നടപ്പാതയും ഉണ്ടാകും. ഇപ്പോളത്തെ പാലത്തിന ് 70 വര്‍ഷത്തോളം പഴക്കമുണ്ട്. പാലം പുതുക്കി നിര്‍മിക്കുമ്പോഴുണ്ടാകുന്ന ഗതാഗത തടസമാണ് ഇപ്പോഴുള്ള പ്രധാന പ്രശ്നം.
ഇതേ തുടര്‍ന്ന് അടൂരില്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വലിയ ചരക്കുവാഹനങ്ങള്‍ ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നും ചാരുംമൂട് ജംഗ്ഷനിലെത്തി ചെങ്ങന്നൂരിലേക്കു പോകണം. അടൂരില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ ആനന്ദപ്പള്ളി – തുമ്പമണ്‍ വഴി കുളനടയിലെത്തി എംസി റോഡിലേക്കും ഇതുവഴി വഴിതിരിച്ചും വരികയാണ്.
പന്തളം ജംഗ്ഷനിലേക്ക് വടക്കുനിന്നും വരുന്ന ഓര്‍ഡിനറി, സ്വകാര്യ ബസുകള്‍ നിര്‍ദിഷ്ട പാലത്തിനു വടക്കുവശവും തെക്കുനിന്നുള്ളവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുവരെയും എത്തി സര്‍വീസ് നിര്‍ത്തുകയാണ്. കോട്ടയം ഭാഗത്തേക്കുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ മുട്ടാര്‍ ജംഗ്ഷനിലെത്തി മങ്ങാരം റോഡുവഴി എംസി റോഡില്‍ മണികണ്ഠനാല്‍ത്തറ ജംഗ്ഷനിലേക്കെത്തും. അടൂര്‍ ഭാഗത്തേക്കുവരുന്ന വലിയ വാഹനങ്ങള്‍ കുളനട – തുമ്പമണ്‍ – ആനന്ദപ്പള്ളി വഴി അടൂരിലേക്കും അടൂര്‍ ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ പൊലീസ് സ്റ്റേഷന് റോഡിലൂടെ വേദി ജംഗ്ഷന്, കടയ്ക്കാട് വഴി പന്തളത്തേയ്ക്കും എത്തും. നിര്‍ദിഷ്ട പാലത്തിനു പടിഞ്ഞാറു വശമുള്ള താത്കാലിക പാലം ഇരുചക്ര, കാല്‍നട യാത്രക്കാര്‍ ഉപയോഗിക്കുന്നുണ്ട്. കൈപ്പട്ടൂര്‍ ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറേക്കുള്ള റോഡില്‍ കൂടി പോകുന്ന വലിയ വാഹനങ്ങളും അടൂരില്‍ എത്തി പന്തളം ഭാഗത്തേക്ക് പോകണമെന്നുമാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: