പത്തനംതിട്ട:ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങളിലെ പത്താംക്ലാസ് പാസായ 15, 16 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള വ്യക്തിത്വ നൈപുണ്യ വികസന പരിശീലന പദ്ധതിയായ ഇന്‍സൈറ്റ് 2016 മലയാലപ്പുഴ കുടുംബശ്രീ അമിനിറ്റി സെന്ററില്‍ അടൂര്‍ പ്രകാശ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയലാല്‍, വൈസ് പ്രസിഡന്റ് സുജാത, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഉഷാദേവി, ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ സാബിര്‍ ഹുസൈന്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ വി.എസ് സീമ എന്നിവര്‍ പങ്കെടുത്തു.
58 സി.ഡി.എസുകളില്‍ നിന്ന് 200 പേര് നാലു ബാച്ചുകളിലായി പങ്കെടുക്കും. എല്ലാ രണ്ടാം ശനിയാഴ്ചകളിലും വ്യക്തിത്വ വികസനം, ശേഷീവികസനം, കരിയര്‍ വികസനം എന്നിവയില്‍ പരിശീലനം നല്‍കും. ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ പരിശീലന വിഭാഗമായ എച്ച്.എല്‍.എഫ്.പി.പി.റ്റിയുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ് നടന്നത്. ഫിലിം ക്രിട്ട്ക്സ് അവാര്‍ഡ് ജേതാവ് ധനോജ് നായിക്, സോപാന സംഗീത വിദഗ്ധന്‍ പന്തളം ഉണ്ണികൃഷ്ണന്, വി.വിനു എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: