കുരുവമ്പലം: പാടത്തും പറമ്പിലും കൂണ് തിരയുന്നവരുടെ തിരക്കായിരുന്നു ഇന്നലെ കുരുവമ്പലത്ത്. കൈനിറയെ കൂണുമായിട്ടാണു എല്ലാവരും മടങ്ങിയത്. മഴ പെയ്ത ഇടവേളകളിലാണു സാധാരണ കൂണ് മുളക്കുന്നത്. രോഗപ്രതിരോധ ശക്തിയും ധാരാളം പോഷകങ്ങളുമടങ്ങിയ കൂണ് ഒരു പുരാതന ആഹാരം കൂടിയാണ്.
കാന്‍സര്‍, ട്യൂമര്‍, കൊളസ്ട്രോള്‍, പ്രഷര്‍ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്ന കുമിള്‍ വര്‍ഗ്ഗത്തിലെ ഒരു സസ്യമായ കൂണ് വ്യാപകമായിട്ടല്ലങ്കിലും കൃഷി ചെയ്യുന്നുണ്ട്. മികച്ച പ്രോട്ടീന്‍ കലവറയായ കൂണ് കുടപോലെ വിരിഞ്ഞ് നിന്നത് കുട്ടികളിലും ആവേശമുയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: