ചാലക്കുടി: ചിട്ടി വഴി പണം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര് പിടിയില്‍.കറുകുറ്റി എളവൂര്‍ ഇളംതോപ്പില് വീട്ടില്‍ തോമാസ് മകന് സിന്റോ(31),കോനൂര്‍ കിഴക്കെ വീട്ടില്‍ രഞ്ജിത് (30),മാമ്പ്ര വെള്ളോളി വീട്ടില്‍ സരുണ്‍ ഭാര്യ ദിവ്യ (28) എന്നിവരെയാണ് എസ്ഐ ടി.എസ്.റെനീഷും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കൊരട്ടി കോനൂര്‍ തച്ചുപറമ്പില്‍ ജോര്‍ജ്ജ് മകന് ജെയ്ജോക്ക് രണ്ടു ലക്ഷം രൂപയുടെ കുറി ആദ്യം ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് ജെയ്ജോയുടെ ഭാര്യ അനുവിന്റെയും പിതാവ് ജോര്‍ജ്ജിന്റെയും ചെക്കുകളും മുദ്രപത്രങ്ങളും ഈടായി വാങ്ങി ആ ചെക്കുകള്‍ ബാങ്കില്‍ കളക്ഷനയച്ച് 21,43,000 രൂപ തട്ടിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്. ഇതില്‍ സിന്റോയാണ് മുഖ്യ സൂത്രധാരന്‍.ഇവര്‍ക്ക് വേണ്ട നിയമോപദേശം ല്കുന്നത് ചാലക്കുടിയിലെ ഒരു പ്രമുഖ വക്കീലാണെന്നും അദ്ദേഹത്തെ കുറിച്ച് അന്വേക്ഷണം ആരംഭിച്ചതായും എസ് ഐ ടി.എസ്.റെനീഷ് പറഞ്ഞു.
ദിവ്യ കുറി കമ്പനിയുടെ ഡയറക്ടറായിട്ടാണ് ആളുകളെ പരിചയപ്പെടുന്നതും ചെക്കുകള്‍ മുഴുവന്‍ ശേഖരിക്കുന്നത് ഇവരാണെന്നും പോലീസ് അറിയിച്ചു.ഇനിയും കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഈ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്നും പോലീസ് അന്വേക്ഷിച്ചു വരികയാണ്.കൂടുതല്‍ പേരില്‍ പണം പറ്റിച്ചിട്ടുള്ളതായിട്ടാണ് സൂചന.
എസ്ഐ ഇതിഹാസ് താഹ,എഎസ്ഐ സജി വര്‍ഗ്ഗീസ്,സിപിഒമാരായ ഷിജോ തോമാസ്,ഷോജു വുമണ്‍ സിപിഒ ബേബി എന്നിവരുടെ നേതൃത്വല്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: