കോന്നി: സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി ബ്രാഞ്ച് ഓഫീസിനുണ്ടായ തീപിടുത്തത്തില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. കോന്നി പഞ്ചായത്ത് ഓഫീസിന് സമീപത്തെ കടമ്മാട്ട് പാനിയര്‍ ടവറിന്റെ ഒന്നാം നിലയിലാണ് രാവിലെ 11 മണിയോടെ തീപിടുത്തമുണ്ടായത്. പുക ഉയരുന്നതുകണ്ട വഴിയാത്രക്കാരാണ് പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചത്. ഇന്‍ഷുറന്‍സ് ഓഫീസ് ഒരുമാസമായി പ്രവര്‍ത്തനമില്ലായിരുന്നു. വരാന്തയില്‍ കൂട്ടിയിട്ടിരുന്ന കമ്പ്യൂട്ടര്‍ യുപിഎസ്, ഇന്വേര്ട്ടര് എന്നിവയില്‍ നിന്നുമാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഓഫീസിലെ എയര്‍കണ്ടീഷനും ഫര്‍ണിച്ചറുമടക്കം കത്തിനശിച്ചു. കോന്നിയിലെ ഫയര്‍ ഫോഴ്സ് യൂണിറ്റെത്തി തീയണച്ചു. പോലീസും പത്തനംതിട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: