തൈക്കാട്ടുശ്ശേരി: 75 വര്‍ഷം പിന്നിട്ട വൈദ്യരത്നം ഔഷധശാലയുടെ സ്ഥാപകദിനാഘോഷം 12ന് നടക്കും. വൈദ്യരത്നം ഗ്രൂപ്പ് സ്ഥാപകനായ അഷ്ടവൈദ്യന്‍ ഇ.ടി.നീലകണ്ഠന് മൂസിന്റെ അനുസ്മരണസമ്മേളനം വിവിധ പരിപാടികളോടെ ആചരിക്കും. രാവിലെ 10ന് എളയിടത്ത് തൈക്കാട്ട് ഇല്ലത്ത് ചേരുന്ന യോഗം കോര്പ്പറേഷന് മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്ത്തകന് കെ.പി.മോഹനന് നീലകണ്ഠന് മൂസ്സ് അനുസ്മരണ പ്രഭാഷണം നടത്തും. വൈദ്യരത്നം ഗ്രൂപ്പ് ചെയര്മാന് അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന് മൂസ്സ് അദ്ധ്യക്ഷത വഹിക്കും.
വിദ്യാഭ്യാസ രംഗത്തെ വിവിധ പ്രതിഭകള്‍ക്ക് വൈദ്യരത്നം ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ കളക്ടര്‍ വി.രതീശന് വിതരണം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദുകുട്ടന്‍, ഡോ. കെ.മുരളീധരന് പിള്ള, ഡോ. പി.കെ.സുദര്ശനന് നായര്‍, ഡോ. കെ.ജി.വിശ്വനാഥന്, ഡോ. ജോസ് ടി പൈകട, ഡോ. കെ.വി.രാമന്‍കുട്ടിവാര്യര്‍, ഡോ. വസുന്ധര എന്നിവര്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് ഗ്രൂപ്പ് ഡയറക്ടര്‍മാരായ അഷ്ടവൈദ്യന്‍ ഇ.ടി.നീലകണ്ഠന് മൂസ്സ്, പരമേശ്വരന് മൂസ്സ്, കെ.കെ.വാസുദേവന്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: