പെരിങ്ങോട്ടുകര മൈത്രിനഗര്‍ കിഴക്കൂട്ട് ദിലീപ്കുമാറിന്റെ വീടിന് മുകളില്‍ മരം വീണ് തകര്‍ന്ന നിലയില്‍
പെരിങ്ങോട്ടുകര: കനത്ത കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് തകര്‍ന്നു. താന്ന്യം പഞ്ചായത്ത് ഏഴാം വാര്‍ഡ് പെരിങ്ങോട്ടുകര മൈത്രി നഗര്‍ കിഴക്കൂട്ട് ദിലീപ്കുമാറിന്റെ വീടിന് മുകളിലാണ് പുരയിടത്തില്‍ നിന്നിരുന്ന മാവ് വീണത്. വീടിനുള്ളില്‍ പഠിക്കുകയായിരുന്ന സഹോദരന്റെ മകള്‍ സംഗീതയുടെ മേല്‍ ഓട് ചിതറി വീണു. തലയില്‍ പത്തോളം തുന്നലുകളുമായി സ്വകാര്യ ആശുപത്രിയില്‍# ചികിത്സയിലാണ്. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് പെട്ടെന്ന് കാറ്റുവീശിയത്. പടിഞ്ഞാറു ദിശയിലേക്ക് ചെരിഞ്ഞ് നിന്നിരുന്ന മാവ് എതിര്‍ദിശയിലേക്ക് വീഴുകയാണ് ഉണ്ടായത്. മിന്നല്‍ച്ചുഴി ആണെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടുകാര്‍ മുറ്റത്ത് ആയതിനാല്‍ കനത്ത അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: