കടപ്പുറം പഞ്ചായത്തില്‍ ഇരട്ടപുഴ രണ്ടാം വാര്‍ഡില്‍ കുന്നത്ത് വേദുരാജിന്റെ ആടുകള്‍ നായ്ക്കളുടെ കടിയേറ്റ് ചത്ത നിലയില്‍
ചേറ്റുവ: കടപ്പുറം പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ഇരട്ടപുഴയില്‍ കുന്നത്ത് വേദുരാജ് വീട്ടില്‍ വളര്‍ത്തുന്ന മൂന്ന് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചു. രണ്ട് ആടുകള്‍ തല്‍ക്ഷണം ചത്തു. ഒരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ആഴ്ചയില്‍ ഇതേവീട്ടില് മറ്റൊരാടിനേയും തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നിരുന്നു. ഇരട്ടപുഴ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ട് വര്‍ഷങ്ങളായി. അധികൃതര്‍ ഇടപെടുന്നില്ലെന്ന വ്യാപക പരാതിയും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: