തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ കുഴിവേലിപ്പുറം ഭാഗത്തെ കുടിവെള്ളക്ഷാമത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ബിജെപി പെരിങ്ങര പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടില്‍ കുടിവെള്ളത്തിന് ആളുകള്‍ പരക്കം പായുന്നത് നാണകേടാണ്.ഇതിന് ഉടന്‍ പരിഹാരം കാണെണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് വേണുഗോപാല്‍, പഞ്ചായത്ത് അംഗങ്ങളായ ആശാദേവി,പിജി.പ്രകാശ്,ജയകുമാരി എന്നിവര്‍ സംസാരിച്ചു.അഴിയിടത്തുചിറ, കുഴിവേലിപ്പുറം, വൈലപ്പള്ളി, വേങ്ങല്‍, മുണ്ടപ്പള്ളി ഭാഗങ്ങളിലാണ് രൂക്ഷമായി അനുഭവപ്പെടുന്നത്. പൈപ്പ് കണക്ഷന് ഉള്ളവരും കുടിവെള്ളത്തിനായി അലയുന്ന് അവസ്ഥയിലാണ്.ഇവരില്‍നിന്ന് ജല അതോറിറ്റി അധികൃതര്‍ വെള്ളക്കരവും ഈടാക്കുന്നുണ്ട്. കാവുംഭാഗംഇടിഞ്ഞില്ലം റോഡിലൂടെ കാല്‍നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പൈപ്പ്ലൈനില്‍നിന്നാണ് ഇവര്‍ക്ക് കുടിവെള്ളം കിട്ടേണ്ടത്. എന്നാല്‍, ഈ പൈപ്പിലൂടെ വെള്ളം കിട്ടാതായിട്ട് വര്‍ഷങ്ങളായെന്ന് നാട്ടുകാര്‍ പറയുന്നു.കാലഹരണപ്പെട്ട പൈപ്പിലെ ചോര്‍ച്ച കാരണമാണ് കുടിവെള്ളം കിട്ടാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ റോഡുകള്‍ ഉയര്‍ന്നതോടെ പത്തടിയിലേറെ താഴ്ചയിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്. ഇതുകാരണം അറ്റകുറ്റപ്പണികളും സാധ്യമല്ലാതായി. സമീപ പ്രദേശങ്ങളിലൊക്കെ പുതിയ പൈപ്പ്ലൈന് അടുത്തകാലത്ത് സ്ഥാപിച്ചെങ്കിലും ഇവരുടെ ദുരിതത്തിന് ഇനിയും പരിഹാരമായിട്ടില്ല. പ്രദേശത്തെ വീടുകളില്‍ കിണര്‍ ഉണ്ടെങ്കിലും കുടിക്കാന്കൊള്ളാത്ത വെള്ളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: