പറവട്ടാനിയിലെ ജെം ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിക്കുന്നു.
തൃശൂര്‍: ഉദരരോഗങ്ങള്ക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ അഡ്വാന്‍സ്ഡ് സ്പെഷാലിറ്റി സെന്ററായ പറവട്ടാനിയിലെ ജെം ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിച്ചു. കോയമ്പത്തൂര്‍ ജെം ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ മറ്റൊരു യൂണിറ്റാണ്. ചെയര്മാന് പ്രൊഫ. സി.പളനിവേലു, എക്സി ഡയറക്ടര്‍മാരായ ഡോ.വര്‍ഗീസ് സി.ജെ., ഡോ. പി.പ്രവീണ്‍രാജ്, ഡോ. സെന്തില്‍ നാഥന്, ഇന്നസെന്റ് എം.പി, മേയര്‍ അജിത ജയരാജ്, കൗണ്‍സിലര്‍മാരായ എം.എല്‍.റോസി, അനൂപ് കരിപ്പാല്‍, ഐഎംഎ പ്രസിഡണ്ട് ഡോ.എ.എം.ആന്റോ, വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ എം.ഡി.കെ.എം.മോഹന്‍ദാസ്, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: