കേരള കലാമണ്ഡലം കൂത്തമ്പലത്തില്‍ ഡോ.എം.ലീലാവതി വള്ളത്തോള്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.
ചെറുതുരുത്തി: സ്ത്രീപക്ഷ ചിന്ത കേട്ടുകേള്‍വി മാത്രമായിരുന്ന കാലത്താണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ മഹാകവി വള്ളത്തോള്‍ തന്റെ തൂലിക ചലിപ്പിച്ചതെന്ന് ഡോ.എം.ലീലാവതി അഭിപ്രായപ്പെട്ടു. കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയും വള്ളത്തോള്‍ വിദ്യാപീഠവും സംഘടിപ്പിച്ച വള്ളത്തോള്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. വൈസ് ചാന്സ്ലര് ഡോ.എം.സി.ദിലീപ്കുമാര് അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. കെ.കെ.സുന്ദരേശന്, ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. കെ.വി.ഫിലോമിന, വള്ളത്തോള്‍ വാസന്തി മേനോന്, ഡോ.സി.എം.നീലകണ്ഠന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: