പിടിയിലായ അഹമ്മദ് കബീര്‍, അസൈനാര്‍ റിയാസ്
ചാലക്കുടി: റിപ്പര്‍ ജയാനന്ദന്റെ കൂട്ടാളിയും അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘവും പിടിയില്‍. റിപ്പര്‍ ജയാനന്ദന്റെ ഒപ്പം ജയില്‍ ചാടിയ കാസര്‍ഗോഡ് സ്വദേശികളായ കല്ലടവളപ്പില് അസൈനാര്‍ റിയാസ് (32), പെരിയാട്ടുകുളം പനയാല്‍ ഗ്രാമം അഹമ്മദ് കബീര്‍ (28)എന്നിവരെയാണ് ചാലക്കുടി എസ്ഐയും സംഘവും പിടികൂടിയത്. പോട്ടയിലെ ഒരു വീടിന്റെ കാര്‍ പോര്‍ച്ചില്‍ കിടന്നിരുന്ന കാര്‍ മോഷണം നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു പ്രതികള്‍.
കൊലപാതകം, മോഷണം, അടിപിടി തുടങ്ങിയ കേസുകള്‍ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപതോളം കേസുകളില്‍ പ്രതിയാണ് റിയാസ്. 2010ല്‍ റിപ്പര്‍ ജയാനന്ദനൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടുകയും. തുടര്‍ന്ന് കര്‍ണ്ണാടകയിലെ മംഗലാപുരത്തുനിന്നും പിടികൂടുകയും ചെയ്തു.
ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, ഇരിഞ്ഞാലക്കുട, എന്നിവിടങ്ങളിലും, എറണാകുളം, കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലും, കര്‍ണ്ണാടകയിലും നിരവധി കേസുകളിലെ പ്രതിയാണ്. കൂട്ടാളിയായ അഹമ്മദ് കബീറിന്റെ പേരില്‍ പത്തോളം കേസുകളും ഉണ്ട്. പ്രതിയായ ശേഷം കബീര്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഡിവൈഎസ്പി എസ് സജുവിന്റെ നേതൃത്വത്തില്‍ കുറച്ചു നാളുകളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു .സിഐ ക്രിസ്പിന് സാം എസ്ഐ ടി.റെനീഷ് സിപിഒമാരായ പി.എം.മൂസ,ഷിജോ തോമാസ്,ജിബി ബാലന്,റെജി എ.യു,ബിനു രാമന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: