കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്തിലെ വികസന മുരടിപ്പിന് ഉത്തരവാദികള്‍ ഇവിടെ മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികളാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വണ്ടിപ്പേട്ടയിലെ 9.75 സെന്റ് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി. മൂന്നുമാസം പിന്നിട്ടിട്ടും അപ്പീല്‍ കൊടുക്കുന്നതിനോ പകരം ഭൂമി കണ്ടെത്തുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് തികഞ്ഞ അലംഭാവമാണ് കോഴഞ്ചേരി പഞ്ചായത്തിന്ഫേയും റവന്യൂ അധികാരികളുടേയും ഭാഗത്തുനിന്നും ഉണ്ടായത്. ഇത് പട്ടയഭൂമിയാണെന്നും മറിച്ച്കുത്തക പാട്ടമായിട്ടാണ് നല്‍കിയത് എന്നും പരസ്പ്പര വിരുദ്ധമായ നിലപാടാണ് കാലാകാലങ്ങളില്‍ ഇരു മുന്നണികളും കോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്. പട്ടയം നല്‍കിയതുമായി ബന്ധപ്പെട്ട ഫയല്‍ നഷ്ടപ്പെട്ടതുകാരണം കോടതിയില്‍ ഹാരകാക്കാന് സാധിച്ചില്ല എന്നുമാത്രമല്ല നിയമവിരുദ്ധമായിട്ടാണ് പട്ടയം റദ്ദാക്കിയത് എന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. പ്രസ്തുത ഭൂമിയില്‍ 25 വര്‍ഷം പഴക്കമുള്ള ചെറിയ കെട്ടിടം ഉണ്ടായിരുന്നു എന്ന് അഡ്വ.കമ്മീഷന് മുന്‍സിഫ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അത് അനധികൃതമായി നിര്‍മ്മിച്ചതാണോ അല്ലയോ എന്ന് തെളിയിക്കേണ്ട ബാധ്യത പഞ്ചായത്തിനാണ്. 1967 ല്‍ പട്ടയം കൊടുത്തു എന്ന് പറയുന്നു എന്ന് പറയുന്ന ഭൂമിയില്‍ 2016 ഫെബ്രുവരിയില്‍ ആണ് പട്ടയംകിട്ടി ഒരുവര്‍ഷത്തിനകം വീടുവെയ്ക്കണം എന്ന വാദം കോടതിയില്‍ ഉന്നയിച്ചത്. കേസിന്റെ നടത്തിപ്പില്‍ കാലാകാലങ്ങളില്‍ പഞ്ചായത്ത് ഭരിച്ച മുന്നണികള്‍ പരസ്പ്പര വിരുദ്ധമായ നിലപാടുകളാണ് കോടതിയില്‍ എഠുത്തത് എന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പ്രസ്തു ഭൂമി വിട്ടുകൊടുത്താല്‍ സമാന്തരപാലം ഉള്‍പ്പെടെയുള്ള കോഴഞ്ചേരിയുടെ വികസനത്തെ ബാധിക്കും. അഴിമതി നടത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തി സത്യം വെളിച്ചത്തുകൊണ്ടുവരണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെടുന്നു. ബിജെപി ജില്ലാ കമ്മിറ്റിയംഗം അഡ്വ.എം.എന്‍.ബാലകൃഷ്ണന്‍നായര്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ജെ.നാഗേന്ദ്രഭക്തന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി തോമസ് തൈക്കൂട്ടത്തില്‍, അംഗങ്ങളായ എ.കെ.സത്യന്, സുമിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: