തിരുവല്ല: കെ.എസ്.ആര്.സി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തിരുവല്ല ഡിപ്പോയില്‍ നടന്ന മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു.എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിതലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.സംഭവത്തില്‍ മര്‍ദ്ദനമേറ്റ കെഎസ്ആര്‍ടിസി ജീവനക്കാരനും പ്രതിസ്ഥാനത്ത് നില്ക്കുന്ന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനും ഭരണ പക്ഷ യൂണിയന്റെ പ്രതിനിധികളാണ്.
രണ്ടിടങ്ങളിലെയും യൂണിയന് നേതാക്കളും പ്രമുഖ പ്രാദേശിക സിപിഎം നേതാവും കഴഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പ്രശ്നം പരിഹരിച്ച് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചത്.വിഷയത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാനും അണിയറ നീക്കം തുടങ്ങി.എന്നാല്‍ ഒത്തുതീര്‍പ്പ് സംബന്ധിച്ച് യൂണിയനിലെ അംഗങ്ങള്‍ക്ക് അതൃപ്തി ഉണ്ടെന്നാണ് സൂചന.ഗതാഗത വകുപ്പ് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരിയുടെ അടുത്ത ബന്ധുവും കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥനുമായ വ്യക്തിയാണ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.എന്നാല്‍ ഇടത് യൂണിയനുകളുടെ പൊറാട്ട് നാടകത്തില്‍ വലഞ്ഞത് സാധാരണ ജനങ്ങളാണ്.
രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച സമരത്തെ തുടര്‍ന്ന് ഡിപ്പോയില്‍ നിന്നുളള ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കമുളളവ പാടേ നിലച്ചു. നാലരയ്ക്ക് പുറപ്പെടുന്ന തൃശൂരിലേക്കുളള ഫാസ്സ് പാസഞ്ചര്‍ മാത്രമാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണി വരെയുളള സമയത്തിനുളളില്‍ സര്‍വ്വീസ് നടത്തിയത്. ബസ് സ്റ്റാന്റിന്റെ കവാടം അടച്ച് നടത്തിയ സമരത്തെ തുടര്‍ന്ന് മറ്റ് ഡിപ്പോകളില്‍ നിന്നെത്തിയ ബസുകള്‍ക്ക് സ്റ്റാന്റിനുളളിലേക്ക് പ്രവേശിക്കാനായില്ല. ഇത് നഗരത്തില്‍ വന്‍ ഗതാഗത കുരുക്കിനും വഴിതെളിച്ചു. പ്രവര്‍ത്തി ദിവസമായ ഇന്നലെ കെ.എസ്.ആര്.ടി.സി യെ മാത്രം ആശ്രയിക്കുന്ന റൂട്ടിലുളള യാത്രക്കാരാണ് ചെയിന്‍ സര്‍വ്വീസുകള്‍ അടക്കം നിലച്ചതോടെ ഏറെ കഷ്ടപ്പെട്ടത്. ദീര്‍ഘദൂര-ഹ്രസ്വദൂര ബസുകളില്‍ പലതും ബസ് ടെര്‍മിനലിന് മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കി പോകുകയായിരുന്നു. 3-ാം തീയതി രാവിലെ 9.15 ഓടെയാണ് ചങ്ങനാശ്ശേരി നഗരസഭയക്ക് സമീപം ഡ്രൈവര്‍ ജെയിംസിന് മര്‍ദ്ദനമേറ്റത്. ബസ് സൈലോ കാറില്‍ ഉരസിയെന്ന് ആരോപിച്ച് ബസ് തടഞ്ഞിട്ട് കാര്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: