ബയോറൈസ് പ്ലാന്റി്ന്
ഫയലില്‍ സുഖ നിദ്ര
കുട്ടനാടന്‍ അപ്പര്‍ കുട്ടനാടന്‍ നെല്‍കര്‍ഷകന്റെ എറക്കാലത്തെ സ്വപ്നപദ്ധതിയായ ബയോറൈസ് പ്ലാന്റിനും ഇടവിളകള്‍ക്ക് ഗുണപ്രദമായ സമഗ്രപാക്കേജിനും ഇത്തവണയും തുകയൊന്നും വകയിരുത്തിയിട്ടില്ല. കേരളത്തിന്റെ നെല്ലറകളായ പാലക്കാട്, കുട്ടനാട് എന്നീ പ്രദേശങ്ങളില്‍ നെല്കര്ഷകന് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനായി പദ്ധതിയിട്ടതാണ് ബയോറൈസ് പ്ലാന്റ്. പാടശ്ശേഖര സമിതിയും കാര്‍ഷിക സംഘടനകളും പലതവണ പദ്ധതി നടപ്പാക്കണമെന്ന ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇടത്് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പദ്ധതി വെളിച്ചം കണ്ടില്ല. നെല്ലും നെല്ലുത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്ന ബയോറൈസ്പ്ലാന്റ് നിലവില്‍ വന്നാല്‍ ഇടനിലകാരെ ഒഴിവാക്കി ലാഭം കര്ഷകന് ലഭിക്കും. അരിയില്‍നിന്ന് അരിപ്പെടിമുതല്‍ തവിടില്‍നിന്ന് വൈദ്യുതിവരെ ഉണ്ടാക്കാം. എന്നാല്‍ 2013-14 ബജറ്റില്‍ ഇതുസംബന്ധിച്ച പരാമര്‍ശമുണ്ടായിരുന്നിട്ടും ആവശ്യമായ സ്ഥലം എറ്റെടുക്കാനൊ അനുബദ്ധ കാര്യങ്ങള്‍ ചെയ്യാനൊ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് സാധിച്ചില്ല. സ്വകാര്യ അരികുത്തകകളെ സഹായിക്കാന്‍ മനപൂര്‍വ്വം പദ്ധതിക്ക് തുരങ്കം വെച്ചതാണെന്നും ആക്ഷേപമുണ്ട്. നെല്ലുസംഭരണത്തിനു 385 കോടി പ്രഖ്യാപിച്ചെങ്കിലും സംഭരിച്ച നെല്ലിന്റെ തുക അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ ബഡ്ജറ്റില്‍ പ്രഖ്യാപനങ്ങള്‍് ഉണ്ടായില്ല.കൂടാതെ രണ്ടാം കൃഷിക്ക് വിജയകരമായി തുടക്കമിട്ട അപ്പര്‍കുട്ടനാടന്‍ കര്ഷകന് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന ആവശ്യവും പരിഗണിച്ചില്ല.
ഇത്തവണയും നാളികേര
സംസ്കരണശാല ഉണ്ടാവില്ല
അപ്പര്‍കുട്ടനാടന്‍ മേഖല ഉള്‍പ്പെടെ വിവിധ മേഖല കേന്ദ്രീകരിച്ച് നാളികേര സംസ്കരണ ശാലകള്‍ വേണമെന്ന് ആവശ്യത്തിനും സര്‍ക്കാര്‍ മുഖംതിരിഞ്ഞു. പ്രദേശത്തെ വര്‍ദ്ധിച്ച കൂലിവര്‍ദ്ധനവും കാലാവസ്ഥ വ്യതിയാനവും മൂലം അടിക്കടിയുണ്ടാകുന്ന രോഗങ്ങളും പ്രദേശത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാളികേര സംസ്കരണവും ഉപോത്പ്പന്നങ്ങളായ ചകിരി, തേങ്ങവെള്ളം, കരിക്ക് എന്നിവ സംസ്കരിച്ച മറ്റ് വസ്തുക്കളും ഉല്പാദിപ്പിക്കാന് സംസ്കരണ ശാലവേണമെന്ന ആവശ്യം ശക്തമായത് എന്നാല്‍ അതും ബദ്ധപ്പെട്ടവരുടെ അനാസ്ഥകൊണ്ട് ഇത്തവണയും പരിഗണിക്കപ്പെട്ടില്ല.
ഒറ്റകൃഷി മാത്രം നടക്കുന്ന പാടശേഖരങ്ങള്‍ നെല്‍കൃഷി കഴിഞ്ഞാല്‍ ബാക്കിസമയം വെറുതെ കിടക്കുകയാണ് പതിവ്. ഇതിന് പരിഹാരമായാണ് ഇടവിളകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നത്. എന്നാല്‍ അതും ബജറ്റില്‍ തഴയപ്പെട്ടു. സമുദ്രോപരിതലത്തിന് താഴെയുള്ള മേഖലയില്‍ താറാവ് കൃഷിയാണ് മറ്റൊരു പ്രധാന കാര്‍ഷികോപാധി. പക്ഷിപനി ബാധയെതുടര്‍ന്ന് വന്‍നഷ്ടം സംഭവിച്ച താറാവുകൃഷിക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു.
ഐഎച്ആര്‍ഡിക്ക്
വാടക കെട്ടിടത്തില്‍ തുടരാം
മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലന്ന കാരണത്താല്‍ അംഗീകാരം അടക്കം അനിശ്ചിതത്ത്വത്തിലായ മല്ലപ്പള്ളി പ്രവര്‍ത്തിക്കുന്നഐഎച്ച്ആര്‍ഡി കോളേജിന് ഇത്തവണത്തെ ബജറ്റിലും അവഗണന.സ്വന്തമായി സ്ഥലം ഉണ്ടായിട്ടും കെട്ടിടം നിര്‍മ്മിച്ചു നല്‍കാനുള്ള തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിഞ്ഞില്ല. 1997 മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എംജി സര്‍വകലാശാലയുടെ പട്ടികയില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല.
വനമേഖലയിലെ കൃഷിക്കാര്‍ക്ക്
വന്യജീവികളില്‍ നിന്ന് രക്ഷയില്ല
മലയോരജില്ലകളില്‍ വനമേഖലക്ക് സമീപമുള്ള കൃഷിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലയില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഇത്തവണയും ഫലം കണ്ടില്ല. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഇപ്പോഴും കോടികണക്കിന് രൂപയുടെ കൃഷിനാശമാണ് വന്യജീവികളുടെ ആക്രമണത്തില്‍ ഉണ്ടാകുന്നത്. ഇതിനായി സംസ്ഥാനത്ത് ആകെ അനുവധിച്ചത് 100 കോടി രൂപ മാത്രമാണ്.
റബ്ബര്‍ കര്‍ഷകര്‍ക്ക്
ആഹ്ലാദിക്കാന്‍ വകയില്ല
റബര്‍ വിലയിടിഞ്ഞത് സാധാരണ റബര്‍കര്‍ഷകന്റെ വരുമാനത്തെ വന്‍തോതില്‍ ബാധിച്ചു. ഇതു പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ തുക നീക്കിവെക്കാന്‍ സാധിച്ചില്ല.താങ്ങുവിലെ 150 ആയി നിജപ്പെടുത്താന്‍ കഴിഞ്ഞുവെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകത അനുസരിച്ച് സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും റബര്‍ കര്ഷകന് നഷ്ട്പ്പെട്ടു.കഴിഞ്ഞ കുറെ കാലമായി കാര്‍ഷിക മേഖല നേരിടുന്ന തിരിച്ചടിക്ക് സമീപ ഭാവിയില്‍ പരിഹാരം കാണാന്‍ കഴിയുമെന്ന കര്‍ഷകന്റെ വിശ്വാസത്തിനാണ് തിരിച്ചടിയേറ്റത്.
ജില്ലയിലെ പ്രവാസികളോട്
ബജറ്റ് മുഖം തിരിച്ചു
പ്രവാസി മലയാളികള്‍ ഏറെയുളള നാടായിട്ടും അവരെ സംരക്ഷിക്കുന്ന ഒരു നടപടിയും കാര്യമായി ഉണ്ടായില്ല.അതത് ജില്ലകള്‍ക്ക് ആനുപാദികമായ തൊഴിലവസരങ്ങള്‍ തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി വേണമെന്ന ആവശ്യം ഇത്തവണയും പാഴ് വാക്കായി.പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ ബ്ജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത് 24 കോടിരൂപ മാത്രമാണ്.
ടൂറിസം പദ്ധതികളെ
സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞു
ജില്ലയുടെ വിനോദ സഞ്ചാര മേഖലക്കും ഇത്തവണത്തെ ബഡ്ജറ്റ് വേണ്ട ഗുണംചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം 1600 വിദേശ ടൂറിസ്റ്റുകള്‍ മാത്രമാണ് ജില്ലയില്‍ എത്തിയത്.മതിയായ പശ്ചാത്തല സൗകര്യം ഉയര്‍ത്താന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിയാഞ്ഞ താണ് ഈമേഖലയെ പിന്നോട്ടടിക്കാന്‍ കാരണം.ആറന്മുള അടക്കം ലോക ശ്രദ്ധയാകര്‍ഷിച്ച പ്രദേശങ്ങള്‍ക്ക് പോലും ഗുണകരമായ തുക അനുവദിക്കാന്‍ കഴിഞ്ഞില്ല.ജില്ലയെ ടൂറിസം പ്രമോട്ടിങ് ഹബ് ആക്കുമെന്ന ഇടത് പ്രകടന പത്രികയിലെ വാഗ്ദാനവും പാളിപോയി.
നവകേരളത്തില്‍ അവഗണിക്കപ്പെട്ടത്
പാവപ്പെട്ടവന്റെ മണ്ണും, അന്നവും
കേരളത്തിന്റെ വികസനമുരടിപ്പിനെ ഉയര്‍ത്തിക്കാട്ടി പിണറായി വിജയന് നയിച്ച നവകേരളാ മാര്‍ച്ച് ജില്ലയിലൂടെ കടന്ന് പോയപ്പോള്‍ കാത്തുനിന്ന ജനവിഭാഗത്തെകൂടി നിരാശരാക്കികൊണ്ടാണ് ആദ്യ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.ചെങ്ങറയും അപ്പര്‍കുട്ടനാടന്‍ പ്രശ്നങ്ങളും മലയോര കാര്‍ഷിക പ്രതിസന്ധികളും പരിഹരിക്കപ്പെടുമെന്ന പ്രഖ്യാപനങ്ങള്‍ ജലരേഖയായി മാറി.അന്ന് ജില്ലയിലെ വിവിധ ഇടങ്ങളിലെ പരിപാടികളില്‍ പ്രദേശികമായ പ്രശ്നങ്ങള്‍ അടിവരയിട്ട ഇടത് പക്ഷം കാര്യത്തോട് അടുത്തപ്പോള്‍ അവക്ക് അള്ളുവെച്ചു. ദളിതരടക്കം ഭൂരഹിതരായ നിരവധി ആളുകളാണ് ഇന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: