പുല്‍പ്പള്ളി : പുല്‍പ്പള്ളി ടൗണില്‍ ഏറിവരുന്ന നായശല്യത്തിന് പരിഹാരം കാണണമെന്ന് യുവമോര്‍ച്ച പുല്‍പ്പള്ളി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. നായകള്‍ കൂട്ടമായി തമ്പടിച്ചു നില്‍ക്കുന്നതുകാരണം ജനങ്ങള്‍ പേടിച്ചാണ് ഇതിലെ സഞ്ചരിക്കുന്നത്. കുട്ടികള്‍ക്ക് സ്ക്കൂളില്‍ പോകാന്‍ പോലും ബുദ്ധിമുട്ടാണ്. കച്ചവട സ്ഥാപനത്തിന്റെ ഉള്ളിലേക്ക് നായകള്‍ ഓടി കയറുന്നത് നിത്യ സംഭവമാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ നായകള്‍ ഓടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. യോഗത്തില്‍ സുജിത്ത് കെ എസ് അദ്ധ്യക്ഷത വഹിച്ചു. അരുണ്‍ കെ കെ., ദിനു, രഞ്ജിത്ത എടമല, രാജീവ്, അമല്‍ അമ്പാടി, രഞ്ജിത് വി.ജെ., അമല്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: