പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കോട്ടപ്പുറം കുലുക്കിലിയാട് ഇരക്കിങ്കല് വീട്ടില്‍ അബ്ദുള്‍ സലീം(33) ആണ് പിടിയിലായത്. കല്ലേക്കാട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള മദ്രസയിലെ അധ്യാപകനാണിയാള്‍. അവിടത്തെ വിദ്യാര്‍ഥിയായ പതിമൂന്നുകാരനെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
സംഭവത്തിനു ശേഷം ബാലന് പഠിക്കാന്‍ പോകാന്‍ തയ്യാറാകാതെ വന്നതോടെ വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് വിവരം പുറത്തായത്. നടന്ന കാര്യം പുറത്തുപറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ടൗണ്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്കി. എസ്.ഐ ടി.സി. മുരുകന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീനിവാസന്, ഫിറോസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: