മോഷണം നടന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നു
മുളങ്കുന്നത്തുകാവ് : കോലഴി തിരൂരിലെ പൂട്ടിക്കിടന്ന ഡോക്ടറുടെ വീട്ടില്‍ നിന്നും 20 പവന് കവര്‍ന്നു. മുള്ളൂര്‍ക്കര പിഎച്ചസി യിലെ തിരൂര്‍ പോട്ടോര്‍ മങ്ങാട്ട് വീട്ടില്‍ ഡോ. താരയുടെ വീട്ടിലാണ് കവര്‍ച്ച. വിയ്യൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടുകൂടി വീട് പൂട്ടി ആമ്പല്ലൂരിലെ സഹോദരിയുടെ വീട്ടിലേക്ക് പോയതായിരുന്നു ഇവര്‍. ഇന്നലെ വൈകീട്ട് വന്നപ്പോഴാണ് കവര്‍ച്ച നടത്തിയ വിവരമറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല,വള , കമ്മല്‍ എന്നിവയാണ് മോഷണം പോയത്. പോരാമംഗലം സി ഐ മണികണ്ഠന്. വിയിയൂര് എസ് ഐ മഞ്ജുദാസ് എന്നിവര്സ്ഥലത്തെത്തി പരിശോധന നട്തതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: