ഗുഡ്വിന് യുവജനോത്സവ ഉദ്ഘാടന ചടങ്ങില്‍ സൂര്യകൃഷ്ണമൂര്‍ത്തി, ജയരാജ് വാര്യര്‍, ഡോ. സുബ്രഹ്മണ്യ അയ്യര്‍, പുതുശ്ശേരി ജനാര്ദ്ദനന്, തോമസ് കോനിക്കര, എംഡിമാരായ സുനില്‍കുമാര്‍, സുധീഷ്കുമാര്‍
തൃശൂര്‍: രണ്ടായിരത്തോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗുഡ്വിന് സംഘടിപ്പിക്കുന്ന യുവജനോത്സവം സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമിയില്‍ 16വരെ നടക്കുന്ന യുവജനോത്സവത്തില്‍ 13 മുതല്‍ 21വരെ വയസ്സുവരെയുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിരക്കളി, ഒപ്പന, സംഘനൃത്തം തുടങ്ങി 12 മത്സരങ്ങളാണ് ഉള്ളത്. ഓവറോള്‍ കിരീടം നേടുന്നവര്‍ക്ക് ഒരുലക്ഷം രൂപയും രണ്ടാംസമ്മാനം അമ്പതിനായിരം രൂപയുമാണ്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭാപട്ടവും പെണ്‍കുട്ടിക്ക് കലാതിലക പട്ടവും സ്വര്‍ണമെഡലും പതിനായിരം രൂപയുടെ ഗോള്‍ഡ് വൗച്ചറും നല്‍കും. നടന് ജയരാജ് വാര്യര്‍ കാവാലം നാരായണപ്പണിക്കരെ അനുസ്മരിച്ചു. ടി.വി.ചന്ദ്രമോഹന്, രതീഷ് വേഗ, ഡോ. സുബ്രഹ്മണ്യ അയ്യര്‍, പുതുശ്ശേരി ശ്രീനിവാസന്, തോമസ് കോന്നിക്കര, ഗുഡ്വില് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍മാരായ സുനില്‍കുമാര്‍, സുധീഷ്കുമാര്‍, ഡെ.ജനറല്‍ മാനേജര്‍ ബൈജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: