പത്തനംതിട്ട: കോന്നി പോലീസിന്റെ പിടിയിലായ കുപ്രസിദ്ധ മോഷ്ടാക്കള്‍ വ്യത്യസ്ഥമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ശ്രദ്ധേയമായ മൂത്തൂറ്റ് പോള്‍ വധം അടക്കം 100 ല്‍ അധികം കേസുകളില്‍ പ്രതിയായ തിരുവല്ല കവിയൂര്‍ കുഴിയത്തുസന്തോഷ് ഭവനത്തില്‍ സന്തോഷ് കുമാര്‍(ഹസന് സന്തോഷ് 39) കൂട്ടാളി കായംകുളം കൊറ്റന്‍കുളങ്ങര ആനിക്കാട്ടു വീട്ടില്‍ സൈനുദീന്‍(37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ഷാഡോപോലീസിന്റെ സഹായത്തോടെ കോന്നി എസ്.ഐ ബി.വിനോദ് കുമാറാണ് ഇവരെ വലയില്‍ വീഴ്ത്തിയത്.
ക്ഷേത്രങ്ങള്‍, പള്ളികള്‍, കാണിക്കവഞ്ചികള്‍, വീടുകള്‍ എന്നിവയ്ക്കുപുറമേ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്ലൈറ്റുകളിലും ഇവര്‍ മോഷണം നടത്തിയിരുന്നു. കമ്പിപ്പാരയും ലിവറും ഉപയോഗിച്ച് താഴ് തകര്‍ത്ത് മോഷണം നടത്തുന്നതാണ് ഇവരുടെരീതിയെന്ന് പോലീസ്പറയുന്നു. മുത്തൂറ്റ് പോള്‍ വധക്കേസില്‍ 3 വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് ജനുവരിയിലാണ് ഹസ്സന് സന്തോഷ് പുറത്തുവന്നത്. ജയിലില്‍വെച്ച് പരിതയപ്പെട്ട സൈനുദീനുമായി ചേര്‍ന്ന് തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി മോഷണമടക്കം കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടുവരികെയായിരുന്നു. ജില്ലയില്‍ മോഷണം തടയുന്നതിന്റെഭാഗമായി ജയില്‍ മോചിതരായ കുറ്റവാളികളെ നിരീക്ഷിക്കുന്നതിനിടെയാണ് ഷാഡോപീലിസിന്റെ വലയില്‍ ഇരുവരും വീണത്. പത്തനംതിട്ടയില്‍ വാടകവീട് തരപ്പെടുത്തി വന്‍ കവര്‍ച്ചയ്ക്ക് സംഘം തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കോന്നിപോലീസ് ഇവരെ പിടികൂടിയത്. തൃശൂര്‍ മുളശ്സേരി ദേവീക്ഷേത്രം, കോട്ടയം-നാട്ടകം, പൊന്‍കുന്നത്തുകാവ് ക്ഷേത്രം, ആലപ്പുഴ തകഴി ക്ഷേത്രവഞ്ചി, ചെങ്ങന്നൂര്‍ തിട്ടമോല് ദേവീക്ഷേത്രം, ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ മോഷണം നടത്തിയത് ഇരുവര്‍ സംഘമാണെന്ന് പോലീസ് പറഞ്ഞു. മാവേലിക്കര കൊച്ചാലുമൂട് കുരിശടി, കോട്ടമുക്ക് കല്ലിരിക്കാം മുസ്ലിംപള്ളിയുടെ വഞ്ചി, വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രം, എന്നിവയ്ക്ക് പുറമേ തിരുവനന്തപുരം, കേശവദാസപുരം, വട്ടപ്പാറ, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടത്തിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ജില്ലയിലും പുറത്തുമുള്ള നിരവധി വീടുകളിലും, വ്യാപാര ശാലകളിലും ഇവര്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും, പണവും അടക്കമുള്ള മോഷണമുതലുകള്‍ പ്രതികളില്‍ പോലീസ് കണ്ടെത്തു. പകല്‍ സമയം വാടക വീടുകളിലും ലോഡ്ജുകളിലും തങ്ങി രാത്രിയില്‍ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി
പ്രതികളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
തുടരന്വേഷണത്തിനായി കോടതിയില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അടൂര്‍ ഡിവൈഎസ്പി എസ്.റഫീക്ക് പറഞ്ഞു. കോന്നി എസ്.ഐ.ബി.വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് എഎസ്ഐ മാരായ ശ്യാംലാല്‍, രാധാകൃഷ്ണന്, അജി സാമുവേല്‍, ടീം അംഗങ്ങളായ വില്‍സണ്‍, അജികുമാര്‍, വിനോദ്, അനുരാഗ് മുരളീധരന്, ബിജുമാത്യു, ലിജു, നിസ്സാമുദീന്, കോന്നി എഎസ്ഐ കൃഷ്ണകുമാര്‍, രവീന്ദ്രന്, ജോണ്‍ഫിലിപ്പ്, ചന്ദ്രബാബു, സവിരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: