ഈറന്‍ മുടിയിലെത്തുളസിക്കതിരും
പുഞ്ചിരി വിടരുന്ന നല്ലിളം ചൊടിയും
രാവു വരച്ചൊരാ മാന്മിഴിവാലും
രാവിന് നിറമെഴുമാ കൃഷ്ണമണിയും
തിരുനെറ്റി നടുവിലെ ചെറുതൊടുകുറിയും
അതിനുതെല്ലടിയിലായ് കുങ്കുമച്ചോപ്പും
ചന്തം തെഴുന്നൊരാക്കാതിലെ പൊന്നും
എള്ളിന്പൂ നാസികച്ചേലും മെയ്യഴകും
കാര്‍മുകില്‍ കനമായി നീള് ചികുരഭാരം
കണ്ണിനാനന്ദം പകരുമാരൂപം
ഇവയൊക്കെ ബാഹ്യമാം സ്ത്രീ രൂപമെന്നാല്‍
അതിനൊക്കെയുപരിയാണാ ദിവ്യഭാവം
പ്രതികരിക്കാൻ ഇവിടെ എഴുതുക: