തിരുവല്ല: ഡിസിസി പുനസംഘടന സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിരോധത്തിനായി എവിഭാഗം കരുക്കള്‍ നീക്കി തുടങ്ങി. നാളെ ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സംസ്ഥാനത്ത് നിന്നുള്ള നേതൃനിര കൂടികാഴ്ച നടത്തുന്ന പശ്ചാത്തലത്തിലാണ് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യന് മുഖേന സ്ഥാനം ഉറപ്പിക്കാന്‍ എ വിഭാഗം കരുക്കള്‍ നീക്കിതുടങ്ങിയത്. കെപിസിസി അദ്ധ്യക്ഷന്‍,ഡിസിസി പ്രസിഡന്റ്മാര്‍, പോഷക സംഘടന നേതാക്കള്‍,കോണ്‍ഗ്രസ് നേതൃനിരയിലെ പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരാണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുക.ജില്ലയില്‍ നിന്ന് ഡിസിസി അദ്ധ്യക്ഷന്‍ മോഹന്‍രാജ്,മുന്‍ മന്ത്രി അടൂര്‍ പ്രകാശ്,മുതിര്‍ന്ന നേതാവ് ശിവദാസന്‍ നായര്‍ എന്നിവര്‍ 50 അംഗ സംഘത്തില്‍ ഉള്്പ്പെട്ടിട്ടുണ്ട്.കെപിസിസി ട്രഷറര്‍ ജോണ്സണ് ഏബ്രഹാം, ജനറല്‍ സെക്രട്ടറിമാരായ ബാബു പ്രസാദ്, ജെയ്സണ്‍ ജോസഫ് എന്നിവരുടെ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തം ദേശീയ ഉപാദ്ധ്യക്ഷന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കൈമാറും.കഴിഞ്ഞ ദിവസം കൂടിയ കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നേതൃസ്ഥാനത്തേക്ക് എ വിഭാഗത്തിനുള്ള സാധ്യത വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ഐ വിഭാഗവും ദേശീയ തലത്തില്‍ പിടിമുറുക്കിയിട്ടുണ്ട്.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി ജില്ലയിലെ ഐ വിഭാഗം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. ഡിസിസി പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ ഉറച്ച നില്‍ക്കുകയാണ് ഐ വിഭാഗം നേതാക്കള്‍. എന്നാല്‍ പ്രസിഡന്റ് സ്ഥാനം എഗ്രൂപ്പില്‍ ഉറപ്പിക്കാനാണ് മോഹന്‍ രാജ് അടക്കമുള്ള എ വിഭാഗം പി.ജെ കുര്യന് വഴി നീക്കങ്ങള്‍ ആരംഭിച്ചത്.ജില്ലാ പ്രസിഡന്റ് ഇതുസംബന്ധിച്ച് പിജെ കുര്യനുമായി കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചതായാണ് സൂചന.എന്നാല്‍ പൂര്‍ണ നേതൃമാറ്റം നടന്നില്ലങ്കിലും ആറന്മുളയില് തന്റെ കാലുവാരിയ മോഹന്‍ രാജിനെ മാറ്റി മറ്റൊരാളെ അദ്ധ്യക്ഷനാക്കാനുള്ള സാധ്യത വന്നാല്‍ അതിനെ പിന്താങ്ങാനാണ് ശിവദാസന്‍ നായരുടെ തീരുമാനം.അങ്ങിനെ വന്നാല്‍ ഡിസിസി അംഗം ജയവര്‍മ്മ,കെപിസിസി നിര്‍വ്വാഹക സമിതി അംഗം സതീഷ് കൊച്ചുപറമ്പില്്,ജില്ലാ യുഡിഎഫ് കണ്‍വീനര്‍ ബാബൂജോര്ജ്ജ്, എന്നിവരെയാകും എഗ്രൂപ്പ് ഉയര്‍ത്തികാട്ടാന്‍ സാദ്ധ്യത. ദേശീയ നേതൃത്വം ഐ വിഭാഗത്തിന് അനുകൂലമായാല്‍ കെപിസിസി ഭാരവാഹികളായ എ.ഷംസുദീന്‍, പഴകുളം മധു,ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് ചാത്തങ്കേരി,ഹരി ഇടതിട്ട,ജില്ലാപഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് മാമന് കൊണ്ടൂര്‍, എന്നിവരുടെ പേരൂകളാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്. .1982 മുതല്‍ എ ഗ്രൂപ്പിനാണ് പ്രസിഡന്റ് സ്ഥാനം ഇതില്‍ മാറ്റം വരണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: