വല്ലക്കുന്ന്: അപകടമേഖലയായ വല്ലക്കുന്നില്‍ അധികാരികളുടെ നിസംഗത മൂലം വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം വല്ലക്കുന്ന് ജംഗ്ഷനില്‍ കാര്‍ മതിലിലിടിച്ച് അപകടം നടന്നു.
മുരിയാട് റോഡില്‍ നിന്ന് വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടം ഉണ്ടായത്. വല്ലക്കുന്ന് വഴി കടന്നു പോകുന്ന സംസ്ഥാന പാതയില്‍ വാഹനങ്ങളുടെ ബാഹുല്യവും അമിത വേഗതയും, അശ്രദ്ധയോടൊപ്പം റോഡിന്റെ അശാസ്ത്രീയതയും അപകടങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഒരു മാസത്തിനിടെ തന്നെ എട്ടോളം റോഡപകടങ്ങളാണ് ഈ മേഖലയില്‍ നടന്നത്. റോഡ് സൈഡിലെ അനധികൃത ഫ്ലെക്സുകള്‍ മൂലം കാല്‍നടയാത്രക്കാര്‍ റോഡിലേയ്ക്ക് കയറി നടക്കേണ്ട അവസ്ഥ, അപകടത്തിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുണ്ട്. റബ്ബിള്‍ സ്ട്രിപ്പുകളും ട്രാഫിക് കോണുകളും സ്ഥാപിച്ച് വാഹനങ്ങളുടെ അമിത വേഗത കുറയ്ക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടായിട്ടും അധികൃതര്‍ ഇപ്പോഴും നിസംഗതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: