കൊടുങ്ങലൂര്‍: നഗരസഭയില്‍ പ്ലാസ്റ്റിക് വിമുക്ത പദ്ധതിക്കു രൂപരേഖയായി. 10 മുതല്‍ ആഗസ്റ്റ് 10 വരെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചെയര്മാന് ബി.ബി.വിപിനചന്ദ്രന്‍ അറിയിച്ചു. സെമിനാറുകള്‍, ഡോക്യൂമെന്ററി പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടക്കും. കടകളില്‍ പ്ലാസ്റ്റിക് കവറുകള്‍ നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. നഗരസഭ കാര്യാലയത്തോടു ചേര്‍ന്ന് വനിതാ വിശ്രമ കേന്ദ്രവും സജ്ജമാക്കുമെന്നും നഗര സഭ ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: