ഇടിഞ്ഞ് വീഴാറായ വീടിന് മുന്നില്‍ അന്നം ദേവസ്സി
ചാലക്കുടി: വൃദ്ധരായ ദമ്പതികള്‍ക്ക് കിടപ്പാടമൊരുക്കാനായി മിഷാല്‍ ട്രാവല്‍സും,വട്ടോലി ട്രാവല്‍സും തയ്യാറായി. പരിയാരം പഞ്ചായത്തിലെ തൃപ്പാപ്പിള്ളിയില്‍ താമസിക്കുന്ന ചിറക്കല്‍ ദേവസിക്കുട്ടിക്കും,അന്നത്തിനും തലചായ്ക്കാനായി ഒരിടം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പഞ്ചായത്തും നാട്ടുകാരും.
അവര്‍ക്കൊരു കൈ താങ്ങാവുകയാണ് പൂത്തന്വേലിക്കര കൊന്നക്കുഴി റൂട്ടിലോടുന്ന മിഷാല്‍ ബസിന്റെ ഉടമകളായ മിന്‍ഹാജും,മനോജും. ചാലക്കുടി പുത്തന്‍ചിറ തിരുത്തിപുറം റൂട്ടിലോടുന്ന വട്ടോലി ട്രാവല്‍സിന്റെ രണ്ട് ബസുകളുടെ ഉടമയായ സ്റ്റാബി വി.സിയുമാണ് നാളെ സൗജന്യ യാത്രയൊരുക്കി അതില്‍ നിന്ന് കിട്ടുന്ന പണം ഇവരുടെ വീട്ടിന്റെ നിര്‍മ്മാണത്തിനായി മാറ്റി വെച്ചിരിക്കുന്നത്.
പലവിധ രോഗങ്ങള്‍ മൂലം ദേവസ്സിക്കുട്ടിയുടെ രണ്ട് കണ്ണിനും കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണ്. ചോര്‍ന്നൊലിക്കുന്നതും,തീരെ സുരക്ഷിതവുമില്ലാതെ ഒരു കൂരയിലാണിപ്പോള് ഇവര്‍ അന്തിയുറങ്ങുന്നത്.
ഇവര്‍ക്ക് അഞ്ച് പെണ്മക്കളായിരുന്നു അവരുടെ വിവാഹത്തോടെ ഇവര്‍ മാത്രമായി. എട്ട് ലക്ഷം രൂപയോളം വേണം വീട്ടിന്റെ നിര്‍മ്മാണത്തിന്. മൂന്ന് ബസ്സുകളുടെയും മുഴുവന്‍ കളക്ഷന്‍ നിര്‍മ്മാണ നിധിയിലേക്ക് കൈമാറും.രാവിലെ എട്ടിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി അശോകന് സൗജന്യ യാത്രയിലൂടനീളം കണ്ടക്ടറായി പണം ശേഖരിക്കും. മറ്റു ബസുകളില്‍ സഹായ നിധിയുടെ മറ്റ് പ്രവര്‍ത്തകരും കൂടി ചേരുന്നതാണ് കര്‍ക്കിടക്കത്തിലെ ശക്തമായ മഴക്ക് മുന്‍പ് വൃദ്ധ ദമ്പതികളെ അടച്ചുറപ്പുള്ള വീട്ടിലാക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ് നാടും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: