തൃശൂര്‍: തമിഴ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഇയാളെ ഇന്നലെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എല്‍. സുധീഷ്കുമാറിനെയാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സസ്പെന്റ് ചെയ്തത്.വേലൂര്‍ പഴവൂരില്‍ മദ്യപിച്ച് വന്ന ഇയാള്‍ ഔദ്യോഗിക വാഹനത്തിലാണ് തമിഴ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലെത്തിയത്. തുടര്‍ന്ന് അവിടെയിരുന്ന് വീണ്ടും മദ്യപിക്കുകയായിരുന്നുവത്രെ. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവനോട് ഇവളെ തന്നോടൊപ്പം അയക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ച് ഇയാള്‍ വന്ന വനംവകുപ്പിന്റെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.വീട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ പരിസരവാസികള്‍ എത്തിയതിനെത്തുടര്‍ന്നാണ് ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടത്.
ഇതിനിടെ പീഡനശ്രമം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും ഉണ്ടായി. പെണ്‍കുട്ടിയുടെ കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞയക്കുവാനുള്ള നീക്കവും ഉണ്ടായിരുന്നു. എന്നാല്‍ ജനപ്രതിനിധികളും നാട്ടുകാരും എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഉപരോധം സംഘടിപ്പിക്കുകയായിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമാണ് ഉപരോധം അവസാനിപ്പിച്ചത്. ഡിഎഫ്ഒയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് സുധീഷ്കുമാരിനെ സസ്പെന്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: