തിരുവല്ല: നിരണത്ത് വഴിയാത്രക്കാരെ അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പോലീസ് പിടികൂടി.ആലപ്പുഴ ഹരിപ്പാട് ആനാരി സ്വദേശി വലിയ കിഴക്കേതില്‍ പുത്തന്‍ കണ്ടത്തില്‍ വിനോദ്് എം.ബേബി (35)യാണ് പോലീസ് പിടിയിലായത്.രണ്ടുമുതല്‍ ഏഴുവരെയുള്ള കൂട്ടുപ്രതികളെ ഉടന്‍ പിടികൂടുമെന്ന് തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.മനോജ് അറിയിച്ചു.ഇക്കഴിഞ്ഞ 29ന് രാത്രിയില്‍ ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.ജൂണ്‍ 29ന് രാത്രി എട്ടുമണിയോടെയാണ് നിരണം പഞ്ചായത്തുമുക്കില്‍ അക്രമം നടന്നത്. കാറിലെത്തിയ സംഘം കവലയില്‍ നിന്നവരെ അക്രമ്ച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയും കടകളും വാഹനങ്ങളും അടിച്ചുതകര്‍ത്തു. നാലുപേര്‍ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ. പാലായില്‍ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ഡ്രൈവറായ വിനോദ് കഴിഞ്ഞ് 28ന് ഭാര്യവീടായ നിരണത്തേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം വരുകയും പഞ്ചായത്ത് ജങ്ഷനു സമീപമുള്ള കടയില്‍ കയറി സിഗരറ്റ് വാങ്ങുന്നതിനിടയില്‍ അവിടെ നിന്നിരുന്ന സജിത്ത് എന്ന ആളുമായി വാക്കേറ്റമുണ്ടായി അടിയില്‍ കലാശിച്ചു.തുടര്‍ന്ന് തിരികെ പോയ വിനോദ് 29ന് രണ്ടും മൂന്നും പ്രതികളുമായി കൂടി ആലോചിച്ച് ശേഷം സുഹൃത്തിന്റെ വാഹനത്തില്‍ മറ്റുപ്രതികളുമായി നിരണത്തെത്തി.കടയില്‍ നിന്നിരുന്ന സജിത്തിനെ വെട്ടുകയായിരുന്നു.തടസം പിടിക്കുവാനെത്തിയ മറ്റ് മൂന്ന് പേരെയും വെട്ടി പരിക്കേല്‍പ്പിച്ചു.തുടര്‍ന്ന് ഇവര്‍ വന്ന വാഹനത്തില്‍ ഹരിപ്പാട്ടേക്ക് രക്ഷപ്പെട്ടു.സംഭവത്തിലെ രണ്ട് മുതല്‍ ഏഴുവരെയുള്ള പ്രതികള്‍ വിവിധ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: