ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ ജന്മജതാബ്ദി ആഘോഷങ്ങള്‍ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട:മൂല്യാധിഷ്ഠിത വ്യവസ്ഥയില്‍ നിന്ന് കമ്പോളാധിഷ്ഠിത ശൈലിയിലേക്ക് വരുമ്പോള്‍ കലകളുടെ അവതരണത്തിലും ശൈലിയിലും മാറ്റം വരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. പദ്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ ജന്മജതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുകുലം പ്രസിഡണ്ട് അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗുരുകുലം കുലപതി വേണുജി ഭദ്രദീപപ്രജ്ജ്വലനം നടത്തി.
ജന്മശതാബ്ദി സ്മാരക പ്രഭാഷണ പരമ്പരയില്‍ നാട്യശാസ്ത്രത്തിന്റെ വ്യാഖ്യാനമായ അഭിനവഭാരതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ആദ്യ പ്രഭാഷണം ഡോ കെ.ജി പൗലോസ് നടത്തി.കലാമണ്ഡലം രാജീവ് സ്വാഗതവും, സെക്രട്ടറി കെ.പി നാരായണന് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പൊതിയില്‍ നാരായണ ചാക്യാര്‍ താടകവധം ചാക്യാര്‍കൂത്ത് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: