പത്തനംതിട്ട: വിലക്കുറവ് പ്രഖ്യാപിച്ച് വഴിയോരങ്ങളില്‍ സംഘടിപ്പിക്കുന്ന താത്കാലിക വ്യാപാരമേളകള്‍ സ്ഥിരമായി ഈ രംഗത്തുള്ളവരെ നഷ്ടത്തിലാക്കുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് താത്കാലിക മേളകള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്കുമ്പോള് ലക്ഷകണക്കിനു രൂപ മുതല്‍മുടക്കിയും വായ്പയെടുത്തും വ്യാപാര സ്ഥാപനങ്ങള്‍ മുഖേന പ്രവര്‍ത്തിക്കുന്നവരെ നഷ്ടത്തിലാക്കുകയാണെന്ന് സമിതി ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. നികുതിയും ഇതരവരുമാനങ്ങളും അടച്ച് വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങളെ നഷ്ടത്തിലാക്കുന്ന താത്കാലിക മേളകള്‍ക്ക് അനുമതി നല്കുന്നതില് നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ പിന്തിരിയണമെന്ന് സമിതി ജില്ലാ പ്രസിഡന്റ് കെ.അബ്ദുള്‍ സലാമും സെക്രട്ടറി അബ്ദുള്‍ മനാഫും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: