കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ കെട്ടിടോദ്ഘാടനത്തോടനനബന്ധിച്ച് പ്രധാനാധ്യാപകനെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ച സി.പി.എം നേതാക്കളുടെ നടപടി സംസ്കാര ശൂന്യമാണെന്ന് യു.ഡി.എഫ്. കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പ്രധാനാധ്യാപകനെ തടഞ്ഞുവെച്ചവരുടെ പേരില്‍ പോലീസ് കേസെടുക്കണം. പ്രധാനാധ്യാപകനെ തടഞ്ഞുവെക്കുകയും മറ്റ് അധ്യാപകരെ ചീത്തവിളിക്കുകയും ചെയ്തവരെ സ്കൂള്‍ കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് തയ്യാറാവാത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. സി.പി.എം. അഴിഞ്ഞാട്ടത്തിന് കാവല്‍ നിന്ന മീനങ്ങാടി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സേനയുടെ നടപടിക്കെതിരെ മേലധികാരികള്‍ക്ക് പരാതി കൊടുക്കാനും യോഗം തീരുമാനിച്ചു. ചെയര്മാന് എസ്.എം. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു ചീക്കല്ലൂര്‍, അനന്തകൃഷ്ണഗൗഡര്‍, വി.എ. സിദ്ദീഖ്, കടവന്‍ ഹംസ ഹാജി, വി.പി. യൂസുഫ്, പി.കെ. ജോര്‍ജ്, ഗഫൂര്‍ കാട്ടി, കാവുങ്ങല്‍ മൊയ്തൂട്ടി, നജീബ് കരണി, പി. ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: