പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ ഫയര്സ്റ്റേഷന് ആരംഭിക്കണമെന്ന വര്‍ഷങ്ങളായുള്ള മുറവിളിക്ക് ഒടുവില്‍ പച്ചക്കോടി കാണിച്ചെങ്കിലും ഫയര്സ്റ്റേഷന് ആവശ്യമായ പ്രാഥമിക സൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. തന്മൂലം ഫയര്‍ സ്റ്റേഷന് മറ്റ് സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ സാധ്യതയേറി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകള്‍ക്ക് ഉപകാരപ്രദമാകുന്ന ഫയര്‍സ്റ്റേഷനാണ് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ അനാസ്ഥകൊണ്ട് നഷ്ടമാകുന്നത്. പുല്‍പ്പള്ളി മേഖലയില്‍ എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ബത്തേരിയില്‍ നിന്നോ മാനന്തവാടിയില്‍ നിന്നോ വേണം ഫയര്‍ഫോഴ്സ് എത്താന്‍. എന്നാല്‍ പുല്‍പ്പള്ളിയില്‍ ഫയര്സ്റ്റേഷന് ആരംഭിക്കുകയാണെങ്കില്‍ പയ്യംമ്പള്ളി, പനമരം, നടവയല്‍, ഇരുളം എന്നിവിടങ്ങളിലുള്ളവര്‍ക്കും ഉപകാരപ്രദമാകും. നാലോളം പെട്രോള്‍ പമ്പുകളും പുല്‍പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പെരിക്കല്ലൂര്‍ പള്ളിവക സ്ഥലം ഫയര്സ്റ്റേഷന് നല്കാന് മുള്ളന്‍കൊല്ലിയില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. പിന്നീട് താന്നിത്തെരുവിലുള്ള സ്ഥലം താല്‍ക്കാലിക അഡ്ജസ്റ്റുമെന്റില്‍ നല്‍കാനും നീക്കം നടത്തിയിരുന്നു. രണ്ടും നടന്നില്ല. പുല്‍പ്പള്ളിയിലെ നിര്‍ദിഷ്ട ഫയര്സ്റ്റേഷന് ആവശ്യമായ ഉപകരണങ്ങള്‍ പോലും വകുപ്പിന് എത്തിയിട്ടുള്ളതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: