മാനന്തവാടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ വെള്ളമുണ്ട ഗവ. യു.പി. സ്കൂളിനോട് ചേര്‍ന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മണ്‍മതില്‍ സ്കൂള്‍ കെട്ടിടത്തിലേക്ക് ഇടിഞ്ഞു വീണു. ബുധനാഴ്ച്ചയാണ് സംഭവം. സ്കൂളിനോട് ചേര്‍ന്ന് കിടക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സ്ഥലത്തുള്ള മരകൊമ്പുകളും പൊട്ടി വീണു. ഇന്നലെ രാവിലെ മാനന്തവാടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കി. ആരോഗ്യകേന്ദ്രത്തിന്റെ സെപ്റ്റിക് ടാങ്ക് ഏതു സമയവും പൊട്ടിയേക്കാവുന്ന അവസ്ഥയിലാണുള്ളത്. ഇത് സംരക്ഷിക്കാനായി അടിയന്തിരമായി സുരക്ഷാമതില്‍ നിര്‍മിക്കാന്‍ നടപടിയെടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: