ബത്തേരി : ബത്തേരിയില്‍ അഡീണല്‍ ജില്ലാ സെഷന്‍സ് കോടതി അനുവദിക്കണമെന്ന് ബത്തേരി ബാര്‍ അസോസിയേഷന് ആവശ്യപ്പെട്ടു. കല്‍പ്പറ്റയിലുള്ള ജില്ലാ സെഷന്‍സ് കോടതികളില്‍ ഏറ്റവുമധികം കേസുകള്‍ എത്തുന്നത് ബത്തേരിയില്‍ നിന്നാണ്. ബത്തേരി താലൂക്കിന്റെ പരിധിയിലുളള വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ക്ക് കല്‍പ്പറ്റയില്‍ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
യോഗത്തില്‍ പ്രസിഡന്റ് അഡ്വ പി.ഡി. സജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ഷജില്ജോണ്, അഭിഭാഷകരായ പി. വേണുഗോപാല്‍, കെ.കെ. സോമനാഥന്, ടി.ആര്. ബാലികൃഷ്ണന്, കെ.പി.പ്രവീണ്‍, ജോര്‍ജ് ജോസഫ്, കെ.ടി. ജോര്‍ജ്, പി.വാസു, എം.ജി.സിന്ധു, പി.ആര്.സജിമോന്‍, എസ്.ശ്രീകുമാര്‍, ഒ.കെ.അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: