പുല്‍പ്പള്ളി : പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നക്ഷത്രവനം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ സോയില്‍ കണ്ടസര്‍വേറ്റര്‍ ഓഫീസര്‍ പി.യു.ദാസ് നിര്‍വഹിച്ചു.ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ.ആര്.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.
വിദ്യാലയത്തെ ഔഷധ സസ്യങ്ങളാലും ഫലവൃക്ഷങ്ങളാലും ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നക്ഷത്രവനം പദ്ധതി നടപ്പാക്കുന്നത്. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ വൃക്ഷങ്ങളാണ് നട്ടത്. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കുചേര്‍ന്നു.
ഓരോ മരത്തിന്റെയും ഔഷധ ഗുണങ്ങളേയും ഓരോ നക്ഷത്രത്തിന്റെയും വൃക്ഷങ്ങളേയും അവയുടെ ശാസ്ത്രീയ നാമങ്ങളേയുംകുറിച്ച് അറിവ് പകരുന്ന പഠനക്ലാസും ഇതോടനുബന്ധിച്ച് നടത്തി.ഗൃഹാന്തരീക്ഷത്തില്‍ വളരേണ്ട വൃക്ഷങ്ങളും സസ്യങ്ങളും ഏതൊക്കെ എന്ന് അറിവ് നല്കാന് വൃക്ഷമിത്ര എന്ന പേരിലും ഔഷധ ഗുണത്തെപ്പറ്റി പഠിക്കാന്‍ നാസ്തിസസ്യമനൗഷധം എന്ന പേരിലും പദ്ധതി ആസൂത്രണം ചെയ്തു.
ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.റാണി വര്‍ഗ്ഗീസ്, പിടിഎ പ്രസിഡന്റ് തങ്കച്ചന് നൂനൂറ്റില്‍, മദര്‍പിടിഎ പ്രസിഡന്റ് ഷീനസുകു, അധ്യാപകരായ കെ.പി.ഗോവിന്ദന്‍കുട്ടി, ടി.എസ്.തൃദീപ്കുമാര്‍, എന്‍.എന്‍.ചന്ദ്രബാബു, പി.ബി.ഹരിദാസ്, സിതാര ജോസഫ്, പ്രവീണ്‍ ജേക്കബ്, പി.എന്‍.രാജന്, സി.എസ്.ബിജിഷ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: