ബത്തേരി : എംഎസ് സ്വാമിനാഥന് ഗവേഷണനിലയം നബാര്‍ഡിന്റെ ധനസഹായത്തേ ാടെ ചീയമ്പം 73 കോളനിയില്‍ വാടി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഉപജീവന മാര്‍ഗ്ഗ വികസനപദ്ധതിയുടെഭാഗമായി പശു, ആട് എന്നീ ജീവനോപാധികള്വിതരണം ചെയ്തു. പദ്ധതിയുടെ ആദ്യവര്‍ഷം 20കുടുംബങ്ങള്‍ക്കുള്ള പശുക്കളുടേയും എട്ട് കുടുംബങ്ങള്‍ക്കുള്ള ആടുകളുടേയും യൂണിറ്റുകളുടെ വിതരണോത്ഘാടനം നബാര്‍ഡ് അസിസ്സ ന്റ് ജനറല്‍മാനേജര്‍ വി.എസ് സജികുമാര്‍ നിര്‍വഹിച്ചു. വെറ്റിനറി സര്ജന് ഡോ.കെ.എസ്.പ്രേമന് മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍, പയര്‍ ധാന്യ വര്‍ഗ്ഗ തീറ്റപുല്ല് എന്നിവയുടെ വിത്തും, നടീല്‍വസ്തുക്കളും വിതരണം ചെയ്തു. എം.കെ.പി മാവിലായി, അപ്പി ബോളന്, ഗോപാലന് എന്നിവര്‍ സംസാരിച്ചു. ഡോക്ടറുടെ നേതൃത്വത്തില്‍ ഇന്‍ഷുറന്‍സ് ക്യാമ്പ് സംഘടിപ്പിക്കുകയും മൃഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ടാഗുകള്‍ നല്‍കുകയും ചെയതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: