തൃശ്ശൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ സ്റ്റാറ്റിയൂട്ടറിയാക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജന.സെക്രട്ടറി കെ.പി രാജേന്ദ്രന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ സ്ഥലമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി നല്കിയ ഉറപ്പിന് വിരുദ്ധമായി രാഷ്ട്രീയ പ്രേരിതമായ സ്ഥലമാറ്റങ്ങള്‍ നടക്കുന്നതായി വ്യാപകമായി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു ഈ പരാമര്‍ശം. തൃശ്ശൂര്‍ ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് എന്‍.എ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, ബിഎം.എസ് ജില്ലാ ജോ.സെക്രട്ടറി കെ.എം സുനില്‍കുമാര്‍, വൈസ് പ്രസിഡണ്ട് ടി.ബി ഭുവനേശ്വരന്‍, സംസ്ഥാന സമിതി അംഗം കെ.എം രാജീവ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.കെ നരേന്ദ്രന് സ്വാഗതവും സംസ്ഥാന സമിതി അംഗം വി.എസ് ഗോപീദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: