കാലുകള്‍കൊണ്ട് ചിത്രം വരക്കുന്ന സ്വപ്ന
വടക്കാഞ്ചേരി: ഇരു കൈകളും ഇല്ലാതെ കാലുകള്‍ കൊണ്ട് ചിത്രം വരയ്ക്കുകയും ജീവിത വിജയം കൈവരിക്കുകയും ചെയ്ത മുവാറ്റുപുഴ സ്വദേശിനി സ്വപന അഗ്സറ്റിയന് വടക്കാഞ്ചേരി ടെക്വിന്‍ ഇന്സറ്റിറ്റിയുട്ടില് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരണം നല്കി. ചെറുപുഷ്പ സഭ അന്താരാഷ്ട്ര ഡയറക്ടര്‍ ഡോ ഫാദര്‍ ജോസ് മഞ്ഞിയില്‍ സി എസ് ടി പാദദാനം നല്കി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സെന്റ് ജോസഫ് കോളേജില്‍ നിന്നും ചരിത്ര വിഷയത്തില്‍ ബിരുദം നേടിയ സ്വപ്ന സിംഗപ്പൂര്‍, ഖത്തര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ചിത്ര രചനയും പ്രദര്‍ശനയും നടത്തിയിട്ടുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പതറാതെയും പകച്ചു നില്ക്കാതെയും മനോധൈര്യത്തോടെ നേരിട്ടാല്‍ ഏതു പ്രതി സന്ധിയേയും മറികടക്കാനാകുമെന്നാണ് സ്വപ്നയുടെ സന്ദേശം. ഇതിനകം മിഴിവുളള 1500 ചിത്രങ്ങള്‍ സ്വപ്ന ക്യാന്വാസിലേക്ക പകര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് സ്വപ്ന മറുപടിയും നല്കി, ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു. ടെക്വിന്‍ പ്രിന്‍സിപ്പാള്‍ ജോളി വടക്കന്‍, ഗാനഭൂഷണം ജോര്‍ജ്ജ് സെബാസ്റ്റിന്, സുരേഷ്.കെ.ജെ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: