ചാലക്കുടി: ചാലക്കുടിയുടെ സ്വന്തം ലോഹി ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ ആ മഹാ പ്രതിഭയെ ഓര്‍ക്കാന്‍ ആരും ഇല്ലാതായി.മലായാള ചലച്ചിത്ര രംഗത്ത് നിറഞ്ഞ് നില്‍ക്കുമ്പോളും ചാലക്കുടിയേയും ചാലക്കുടിക്കാരേയും മറക്കാതിരുന്ന കലാകാരനായിരുന്ന ലോഹി തന്റെ എല്ലാ തിരക്കഥകളിലും ചാലക്കുടിയുമായി ബന്ധപ്പെള്ള എന്തെങ്കിലും ഉള്‍പ്പെടുത്തുമായിരുന്നു.സിനിമയില്‍ കത്തി ജ്വലിച്ച് നിന്നപ്പോഴും ഷൂട്ടിങ്ങ് ഇല്ലാത്ത സമയങ്ങളില്‍ പാടത്തും പറമ്പിലും ക്ഷേത്രങ്ങളിലുംനിത്യ സന്ദര്‍ശകനായിരുന്നു.ചാലക്കുടിയുടെ പ്രിയ കലാകരന്റെ ഓര്‍മ്മക്കായ് ഒരു കേന്ദ്രം വരെ ഉണ്ടാക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞില്ല.
അദ്ദേഹത്തിന്റെ സ്മരണക്കായി എന്തെങ്കിലും പരിപാടികള്‍ നടത്തുവാന്‍ ചാലക്കുടി നഗരസഭയും തയ്യാറായില്ല.ഇന്നും ലോഹിയെ ചാലക്കുടിയിലെത്തിച്ച മെഡിക്കല്‍ ലാബ് പ്രവര്‍ത്തിക്കുന്നുണ്ട് .സ്ഥലം മാറിയെങ്കിലും.ഒന്ന് രണ്ട് വര്‍ഷം വെള്ളാച്ചിറയിലുള്ള കുറച്ച് കലാ സ്നേഹികള്‍ ലോഹിയുടെ പേരില്‍ നാടക മത്സരം നടത്തിയിരുന്നതല്ലാതെ ലോഹിയുടെ സ്മരണക്കായി വേറെ ഒരു പരിപാടിയും നടന്നിട്ടില്ല. അനുസ്മരണം നടത്തിയിരുന്നത് ഒരു ക്ലബ്ബ് മാത്രമായിരുന്നു.അത് അവരുടെ സ്വന്തം പരിപാടിയായിട്ടായിരുന്നു സംഘടിപ്പിച്ചിരുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷമായി അതും ഇല്ലാതെയായി.നിരവധി കലാ സാംസ്കാരിക സംഘടനകള്‍ പ്രവൃത്തിക്കുന്ന ചാലക്കുടിയില്‍ ലോഹിയെ പോലുള്ള പ്രിയ കലാകരനെ ഓര്‍ക്കുവാന്‍ ആരുമില്ലെന്നത് അദ്ദേഹത്തോട് ചെയ്യുന്ന വലിയ അനീതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: