ബത്തേരി : പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന് ബത്തേരിയില്‍ നടന്ന ബാലഗോകുലം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.കിണറും കുളവും തടാകവുമെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മരവും കാടും കാവുമൊന്നും നശിപ്പിക്കാതെ പ്രകൃതി സംരക്ഷകരായി മാറണം. ഓരോ മനുഷ്യനും തന്റെതായ കാഴ്ച്ചപ്പാടില്‍ പരിസ്ഥിതിയെ നോക്കി കാണുന്നു. പ്രസ്തുത കാഴ്ച്ചപ്പാട് കാലാനുസൃതമായി മാറികൊിണ്ടിരിക്കുകയും ചെയ്യുന്നതായും ബാലഗോകുലം ജില്ലാ സമ്മേളനം. മഹാഗണപതി ക്ഷേത്രം പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള ശ്രീകൃഷണ വിഗ്രഹത്തി മാല ചാര്‍ത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വയനാട് മേഖല അദ്ധ്യക്ഷന്‍ വി.കെ. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.സി. കൃഷണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മേഖല കാര്യ ദര്‍ശി ടി.എന്‍. ശശിധരന് സ്വാഗതവും സംഘടന കാര്യദര്‍ശി ടി.കെ. ഹരി നന്ദിയും പറഞ്ഞു.ചടങ്ങില്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ഹോര്‍ട്ടികള്‍ച്ചറല്‍ വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ പുല്‍പ്പള്ളി ദേവര്‍ഗദ്ദ ശ്രീകൃഷണ ബാലഗോകുലത്തിലെ അശ്വതി ജോത്സനെയും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഗോകുലാംഗങ്ങളെയും അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: