കല്‍പ്പറ്റ :ജില്ലയില്‍ കാലവര്‍ഷം അതിശക്തമായ നിലയിലായതിനാല്സ്കൂള് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്കൂള്‍ ബസ്സുകളുടെനിശ്ചിത വേഗതാ പരിധി കര്‍ശനമായി പാലിക്കണം. സ്കൂള്‍ വാഹനങ്ങളില്‍ (ബസ്സ്, ജീപ്പ്, ഓട്ടോറിക്ഷ) സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റരുത്. സ്കൂള്‍ വാഹനങ്ങള്‍ മഴക്കാലത്താവശ്യമായ എല്ലാ വിധ അറ്റകുറ്റപ്പണികളും നടത്തി മാത്രമെ റോഡിലിറക്കാവൂ. വാഹനങ്ങളില്‍ പ്രഥമ ശുശ്രൂഷ കിറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: