കല്‍പ്പറ്റ : ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ബത്തേരി താലൂക്കിലെ 25 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വൈത്തിരി താലൂക്കില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 157 കര്‍ഷകര്‍ക്ക് കൃഷിനാശം സംഭവിച്ചു. മഴ ശക്തമാവാന്‍ സാധ്യതയുള്ളതിനാല്‍ ജൂണ്‍ 29ന് ജില്ലയിലെ അങ്കണവാടികള്‍ക്കും സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.പുല്‍പ്പള്ളി പാളക്കൊല്ലി പണിയ കോളനിയിലെ 14 കുടുംബങ്ങളിലായി 49 പേരെ പുല്‍പ്പള്ളി വിജയ എല്‍.പി സ്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പുല്‍പ്പള്ളി വില്ലേജിലെ മാടല്പ്പാടി കോളനിയിലെ രണ്ട് കുടുംബങ്ങളിലായി 12 പേരെ മാടല്പ്പാടിയിലെ സാംസ്കാരിക നിലയത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചീരാല്‍ വില്ലേജിലെ വെള്ളച്ചാലില്‍ ഒമ്പത് കുടുംബങ്ങളിലായി 29 പേരെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു.മൂപ്പൈനാട് വില്ലേജില്‍ രണ്ട്, കുപ്പാടിത്തറയില്‍ ഒന്ന്, മുട്ടില്‍ സൗത്തില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 25.20 ഹെക്ടറിലായി 157 കര്‍ഷകര്‍ക്ക് കൃഷിനാശം സംഭവിച്ചു. 62, 62,500 രൂപയുടെ നാശനഷ്ടം കണക്കാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: