കൊല്ലങ്കോട്: മഹാകവി പി യുടെ നാലുവരി കവിതകള്‍ ചേരുമ്പോള്‍ ഒരു കേരളം പിറക്കുന്നുവെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. മഹാകവി പി സ്മാരക ട്രസ്റ്റ് കൊല്ലങ്കോട് നടത്തിയ പി.കുഞ്ഞിരാമന് നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. പ്രശസ്ത എഴുത്തുകാരനും പി യുടെ സന്തത സഹചാരിയുമായിരുന്ന ഇയ്യങ്കോട് ശ്രീധരനെയും, പിയുടെ മകന് വി.രവീന്ദ്രന് നായരെയും കഥകളി നടനായ വാഴേങ്കട വിജയനേയും ചടങ്ങില്‍ ആദരിച്ചു. അനുസ്മരണ സമ്മേളനത്തില്‍ പിയെക്കുറിച്ച് എം.ചന്ദ്രപ്രകാശ് പഠനവും സമാഹരണവും നിര്‍വഹിച്ച് കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കളിയച്ഛന്റെ കാല്‍പ്പാടുകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. മഹാകവി പി ഫൗണ്ടേഷന് സ്മാരക വൈസ് പ്രസിഡന്റ് കെ.എ.മുരളീധരന് ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരി ഇന്ദിര ബാലന്, എഴുത്തുകാരന് സബീര്‍ തിരുമല, മഹാകവി പി സ്മാരക ട്രസ്റ്റ് പ്രസിഡന്റ് കെ.വാസുദേവന്‍ നായര്‍, മഹാകവി പി ഭരണ സമിതി അംഗങ്ങളായ കൊല്ലങ്കോട് കാര്ത്തികേയന്, കെ.സത്യപാല്‍, മഹാകവി പി സ്മാരക ജോയിന്റ് സെക്രട്ടറി കെ.വി.രാഘവന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: