ഊര്‍ജ്ജിതമാക്കി മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ അധീനതയിലുള്ള പാറക്കോട് ടിപ്പുസുല്‍ത്താന്‍ റോഡിന് സമീപത്തുള്ള സ്ഥലത്തുനിന്ന് മണ്ണ് കടത്തുകയും കുന്ന് ഇടിച്ച് നിരപ്പാക്കിയെന്ന ജലസേചനവകുപ്പിന്റെ പരാതിയിന്മേല് മണ്ണാര്‍ക്കാട് പോലീസ് കേസ്സെടുത്തു.
കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ കീഴില്‍ 2.864 ഹെക്ടര്‍ സ്ഥലമാണുള്ളത് ഇതില്‍ ഒരേക്കറയിലധികം വരുന്ന സ്ഥലത്തെ മണ്ണ് എടുക്കുകയും കുന്നിടിച്ച് നിരപ്പാക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും 200 ലോഡ് മണ്ണ് നീക്കിയതായി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നവാശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. 2009-ലെ നിയമമനുസരിച്ച്(കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്ട്) പ്രകാരം പിടിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മണ്ണാര്‍ക്കാട് എസ്ഐ ഷിബു എബ്രഹാം പറഞ്ഞു.
പ്രതികളുടെ വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചതായും, കൂടാതെ ബ്രഹ്മംചോല,തണ്ണീര്‍പന്തല്‍ ഭാഗത്തെ കനാല്‍ കയ്യേറ്റത്തെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയതായും എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: