ചാലക്കുടി: താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംങ്ങ് ഫീസ് പിരിക്കുന്നതിന് നഗരസഭ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. കാറുകള്‍ക്ക് പത്ത് രൂപയും,മോട്ടോര്‍ ബൈക്കിന് അഞ്ച് രൂപയുമാണ്. ആശുപത്രി വികസനത്തിന്റെ പേരിലാണ് ഫീസ് പിരിക്കുന്നത്.
ചാലക്കുടിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പാര്‍ക്കിങ്ങ് ഫീസ് പിരിച്ചപ്പോള്‍ അതിനെതിരെ സമരം നടത്തുകയും,കേസ് നടത്തുകയും ചെയ്ത സിപിഐ നേതാവായ ഉഷ പരമേശ്വരന് ചെയര്‍പേഴ്സണായ നഗരസഭയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പാര്‍ക്കിംങ്ങ് ഫീസ് പിരിക്കുന്നതിനുള്ള തീരുമാനമായി രംഗത്തിരിക്കുന്നത്.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സാധാരണക്കാര്‍ വളരെയധികം ആശ്രയിക്കുന്ന ഇവിടെ വികസനത്തിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പാര്‍ക്കിംങ്ങിന് ഫീസ് പിരിക്കുവാനുളള നീക്കം നടത്തുന്നത്. എംഎല്‍എയും,എംപിയും വികസനത്തിനായി കോടികള്‍ ചിലവാക്കുമെന്ന് പറയുന്ന ഇവിടെ എത്തുന്ന സാധാരണക്കാരായ രോഗികളെ കൊണ്ട് വരുന്ന വാഹനങ്ങളുടെ ഉടമകളില്‍ നിന്ന് ഫീസ് പിരിക്കുവാനുള്ള നടപടി നിറുത്തി വെക്കണമെന്ന് ബീജെപി ആവശ്യപ്പെട്ടു.
നടപടി നിറുത്തി വെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബിജെപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: