എറിയാട് പ്രദേശത്ത് കടലാക്രമണത്തില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണപ്പോള്‍
കൊടുങ്ങല്ലൂര്‍: എറിയാട് പഞ്ചായത്തിന്റെ തീരപ്രദേശത്ത് കടലേറ്റം രൂക്ഷമായതിനെത്തുടര്‍ന്ന് ഏഴ് വീടുകള്‍ തകര്‍ന്നു. പടിയത്ത് പള്ളിക്ക് പടിഞ്ഞാറ് ഭാഗത്താണ് കടലാക്രമണം രൂക്ഷമായത്. ചുള്ളിപ്പാടത്ത് ഹസീന, മാനാപറമ്പില്‍ ഷാജി, ചെട്ടിക്കായില് അയറു, മണ്ണഞ്ചേരി ഇബ്രാഹിം, കാര്യേഴത്ത് സുബ്രഹ്മണ്യന്, അമ്പാലത്ത് കുഞ്ഞയറു എന്നിവരുടെ വീടുകളാണ് കടലാക്രമണത്തില്‍ തകര്‍ന്നത്.
കടലാക്രമണ ഭീഷണി നേരിടുന്നവര്‍ക്കായി റവന്യു അധികൃതര്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. രണ്ട് ദിവസങ്ങളായി തുടരുന്ന മഴയും കനത്തകാറ്റുമാണ് കടലാക്രമണം രൂക്ഷമാക്കിയത്. കടല്‍ഭിത്തിക്ക് മുകളിലൂടെ തിരകള്‍ ആഞ്ഞടിച്ച് വെള്ളമൊഴുകുന്നത് മൂലം മണ്ണൊലിപ്പ് ശക്തമായത് പലവീടുകള്‍ക്കും ഭീഷണിയായിട്ടുണ്ട്. നിരവധി ഫലവൃക്ഷങ്ങളും തെങ്ങുകളും കടപുഴകിവീണു.ഏതാനും വീടുകളും പകര്ച്ചാഭീഷണിയിലാണ്. കടല്‍ക്ഷോഭം ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: