കണിമംഗലം പാടത്തെ വഴിയരികിലെ തണല്‍ മരങ്ങള്‍
മുറിച്ചുമാറ്റിയ നിലയില്‍
തൃശൂര്‍: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നാടെങ്ങും മരങ്ങള്‍ വെച്ചുപിടിപ്പിക്കുമ്പോള്‍ പാഴ്മരങ്ങള്‍ എന്ന വ്യാജേന കണിമംഗലത്ത് നിരവധി തണല്‍വൃക്ഷങ്ങള്‍ മുറിച്ചുമാറ്റി. പൊതുമരാമത്ത് വകുപ്പും തൃശൂര്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ് യാതൊരു വിധത്തിലുള്ള അപകടസാധ്യതകളും ഇല്ലാത്ത തണല്‍മരങ്ങള്‍ മുറിച്ചുമാറ്റിയത്. ഇരിങ്ങാലക്കുട റോഡില്‍ കണിമംഗലം പാടത്തിന് സമീപം നില്ക്കുന്ന ഇവയെ ആശ്രയിച്ച് നിരവധി കച്ചവടക്കാരും വേനല്‍ക്കാലത്ത് ഉണ്ടായിരുന്നു. ഇവ മുറിച്ചുമാറ്റണമെന്ന് ഇന്നുവരെ പരാതി ഉയര്‍ന്നിട്ടില്ല. എന്നിട്ടും വര്‍ഷങ്ങള്‍ പഴക്കമുള്ള റോഡില്‍ നിന്നും തള്ളിനില്ക്കുന്ന പുളിമരം ഉള്‍പ്പടെയുള്ളവയാണ് മുറിച്ചുമാറ്റിയത്. പാഴ്മരത്തിന്റെ ഗണത്തില്‍ പെടുത്തിയാണ് ഇത് ചെയ്തത്. അതേസമയം ഗതാഗതത്തിനും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുമില്ല. ജില്ലാതല മരം സംരക്ഷണ അതോറിറ്റിയുടെ തീരുമാനപ്രകാരം മാത്രമെ മരങ്ങള്‍ മുറിക്കാവൂ എന്ന നിയമവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: