കല്‍പ്പറ്റ : സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി കോണ്‍ഗ്രസ് ജനാധിപത്യം ധ്വംസിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് അടിയന്തിരാവസ്ഥ. അലഹബാദ് കോടതിയിലൂടെ അധികാരം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്നും സ്വാര്‍ത്ഥ താല്പര്യങ്ങളാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ക്രൂരമായ അടിയന്തിരാവസഥയില് പീഡിതരായവരെ കല്‍പ്പറ്റ ബിജെപി ജില്ലാ ഓഫീസില്‍ വച്ച് ആദരിച്ചു. രാഷ്ട്രിയവും സാമൂഹികവുമായ അടിയന്തി രാവസ്ഥയുടെ പീഡനചരിത്രങ്ങള് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ. ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദകുമാര്‍, വി.നാരായണന്, ശാന്തകുമാരി ടീച്ചര്‍, ആരോട രാമചന്ദ്രന്, എ.കെ ലക്ഷ്മിക്കുട്ടി, പനങ്കണ്ടി ബാലഗോപാലന്, അഖില്‍ പ്രേം, സുരേന്ദ്രന്, സുബീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: