പ്രിന്സുരേഷ്
ഇരിങ്ങാലക്കുട: പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതി കഞ്ചാവുസഹിതം പിടിയില്‍. കയ്പമംഗലം സ്വദേശി ചിറയില്‍ വീട്ടില്‍ കുമാരന് എന്ന പ്രിന്സുരേഷ് (26)നെയാണ് കല്ലേറ്റുകര റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടുകിലോ കഞ്ചാവുസഹിതം ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ്.ടി സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള നിഴല്‍ പോലിസ് പിടികൂടിയത്. പതിനേഴ് വയസ്സ് പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കുന്നതിനും,
പോലിസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് അന്തര്‍ സംസ്ഥാനത്തിലേയ്ക്ക് കടത്തി ഒളിവില്‍ താമസിപ്പിക്കുകയും ചെയ്ത കുറ്റത്തിന് അന്വേഷിച്ചുവരുന്നതിനിടയിലാണ് കഞ്ചാവുമായി ഇയാള്‍ പോലിസ് പിടിയിലായത്. തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കുമാരന് കഞ്ചാവ് മൊത്തമായി കൊണ്ടുവന്നിരുന്നത്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള കുമാരന് ആളുകളുമായി പെട്ടെന്ന് സൗഹൃദത്തിലാകുകയും അവരോടൊപ്പം നാട്ടിലേയ്ക്ക് പോകുകയുമാണ് പതിവ്. മദ്ധ്യപ്രദേശിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ ജോലി ചെയ്യുന്ന പിതാവിനെ കാണാന്‍ പോകുന്ന രീതിയിലാണ് ഇയാള്‍ പോയി കഞ്ചാവുമായി വന്നിരുന്നതെന്ന് പോലിസ് പറഞ്ഞു. ആറുമാസങ്ങള്‍ക്ക് മുമ്പ് വലപ്പാട് പോലിസ് ആറുകിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നു. തീരദേശമേഖലകളിലും വിദ്യാലയങ്ങളേയും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും 500, 1000 രൂപ നിരക്കില്‍ പോപ്പിന്‍സ് ആകൃതിയിലുള്ള പൊതിയാണ് ഇയാള്‍ നല്‍കിയിരുന്നത്. മൂന്നുമാസം മുമ്പ് ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് കുമാരന് എന്ന പ്രിന്സുരേഷ് തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേയ്ക്ക് തട്ടികൊണ്ടുപോയി.
ഈ വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംഘം ആന്ധ്രയിലെത്തി ഒരാഴ്ചയോളം അന്വേഷണം നടത്തിയെങ്കിലും ഇവര്‍ ഒറിസയിലെ ബാരിക്കോട്ടയിലേക്ക് കടന്നു. ഇതിനെ തുടര്‍ന്ന് ഒറിസ പോലിസുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്. എന്നാല്‍ പോലിസ് വരുന്നതറിഞ്ഞ് പ്രിന്സലേഷ് അവിടെ നിന്നും വിദഗ്ദ്ധമായി രക്ഷപ്പെട്ടിരുന്നു. പിന്നിട് ഒറിസ പോലിസില്‍ നിന്നും പ്രിന്സുരേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന ഇന്‍ഫര്‍മേഷന്റെ അടിസ്ഥാനത്തിലാണ് ഇയാളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. അന്വേഷണ സംഘത്തില്‍ സി.ഐ സുമേഷ്, എസ്.ഐ എം.ജെ ജിജോ, സിനിയര്‍ സിപിഒമാരായ കെ.എ ഹബീബ്, പി.കെ ഉല്ലാസ്, കെ.എം മുഹമ്മദ് അഷറഫ്, മുരുകേഷ് കടവത്ത്, എം.കെ ഗോപി, സിപിഒമാരായ പ്രശാന്ത്, വൈശാഖ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: